അസോസിയേഷന്‍

ഐഒസി യുകെ പ്രവാസി സംഗമം 'മിഷന്‍ 2024' ഓഗസ്റ്റ് 25 ന് മാഞ്ചസ്റ്ററില്‍ രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും

മാഞ്ചസ്റ്റര്‍: ഐഒസി യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ 'മിഷന്‍ 2024' പ്രവാസി സംഗമം ഓഗസ്റ്റ് 25 (വെള്ളിയാഴ്ച) ന് വൈകുന്നേരം 5 മുതല്‍ മഞ്ചസ്റ്ററില്‍ നടക്കും. യുകെ യിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന പ്രവാസി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നേതാവും മുന്‍ കെപിസിസി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായിരുന്ന രമേശ് ചെന്നിത്തല ചടങ്ങ് ഉത്ഘാടനം ചെയ്യും.

യുകെയില്‍ രമേശ് ചെന്നിത്തല പങ്കെടുക്കുന്ന തികച്ചും പ്രാധാന്യമേറിയ ഈ ചടങ്ങ് ഏറെ വ്യത്യസ്തയോടെയാണ് മഞ്ചസ്റ്ററില്‍ ഐഒസി യുകെ കേരള ഘടകം ഒരുക്കിയിരിക്കുന്നത്.

ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന പരിപാടിയില്‍ വിവിധ കലാവിരുന്നുകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

താളമേള ശിങ്കാര വാദ്യങ്ങളും നാടന്‍ കലാരൂപസംഗമവും മിഴിവേകുന്ന സീകരണവും വിവിധ കലാപരിപാടികളും മാറ്റ് കൂട്ടുന്ന ചടങ്ങിന്റെ മറ്റൊരു മുഖ്യ ആകര്‍ഷണം പ്രശസ്ത പിന്നണി ഗായകന്‍ അഭിജിത് കൊല്ലം നേതൃത്വo നല്‍കുന്ന മെഗാ ലൈവ് സംഗീത വിരുന്നാണ്.

ചടങ്ങിന് ലഘു ഭക്ഷണ പാനീയങ്ങളടക്കം പ്രവേശനം സൗജന്യമാണ്.

പരിപാടിക്ക് മുന്‍കൂട്ടി സീറ്റ് ബുക്കിങ്ങ് ചെയ്യുവാനായി റിസര്‍വേഷന്‍ & രജിസ്‌ട്രേഷന്‍ ലിങ്കും ക്രമീകരിച്ചിട്ടുണ്ട്.

സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെയുടെ കേരള ഘടകം പ്രസിഡന്റ് സുജു ഡാനിയേല്‍, വക്താവ് അജിത് മുതയില്‍ എന്നിവര്‍ അറിയിച്ചു.

'മിഷന്‍ 2024' പ്രവാസി സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഷൈനു മാത്യൂസ്, ബേബിക്കുട്ടി ജോര്‍ജ്, അപ്പച്ചന്‍ കണ്ണഞ്ചിറ, സോണി ചാക്കോ, തോമസ് ഫിലിപ്പ്, ബോബിന്‍ ഫിലിപ്പ്, ഡോ. ജോഷി ജോസ്, ബിജു വര്‍ഗ്ഗീസ്, ജോര്‍ജ് ജേക്കബ് ഇന്‍സന്‍ ജോസ്, ജോണ്‍ പീറ്റര്‍, ജിപ്‌സണ്‍ ഫിലിപ്പ്, അഖില്‍ ജോസ്, സച്ചിന്‍ സണ്ണി, ഹരികൃഷ്ണന്‍, ബേബി ലൂക്കോസ്, നിസാര്‍ അലിയാര്‍, അബിന്‍ സ്‌കറിയ, ഷിനാസ് എന്നിവരെ ഉള്‍പ്പെടുത്തി പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചതായും ഐഒസി യുകെ ഭാരവാഹികള്‍ അറിയിച്ചു.


വേദിയുടെ വിലാസം:


Parrs Wood High School Wilmslow Road

Manchester

M20 5PG


രജിസ്‌ട്രേഷന്‍ ലിങ്ക്:


https://forms.gle/AJzG3vpFaPDa96Ct8


കൂടുതല്‍ വിവരങ്ങള്‍ക്ക്:


സുജു ഡാനിയേല്‍: +44 7872 129697


ഷൈനു മാത്യൂസ്: +44 7872514619


റോമി കുര്യാക്കോസ്: +44 7776646163


തോമസ് ഫിലിപ്പ്: +44 7454 023115


സോണി ചാക്കോ: +44 7723 306974

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions