ചരമം

കൊട്ടാരക്കരയില്‍ മകന്‍ അമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു

കൊല്ലം: കൊട്ടാരക്കര ചെങ്ങമനാട് മകന്‍ അമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു. തലവൂര്‍ സ്വദേശി മിനിമോളാണ് മരിച്ചത്. മകന്‍ ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെ ബൈക്കില്‍ അമ്മയോടൊപ്പം എത്തിയാണ് കൃത്യം നടത്തിയത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.

മെയ് മാസം മുതൽ മിനിമോൾ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെത്തുടർന്ന് മകനെ മിനി വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് മകൻ ബൈക്കിൽ എത്തി അമ്മയെ വീട്ടിലേക്ക് തിരിച്ചു കൊണ്ടു വരും വഴിയായിരുന്നു സംഭവം. ചെങ്ങമനാട് എത്തിയപ്പോൾ ബൈക്ക് നിർത്തിയ ശേഷം അമ്മയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പത്ത് മിനിറ്റോളം ഇയാൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശേഷം ലോറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ പിടികൂടി ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions