വിദേശം

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യയും പിരിയുന്നു; 'അഗാധ സ്നേഹത്തില്‍' തുടരും!

ടൊറന്റോ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യയും വേര്‍പിരിയുന്നു. വിവാഹമോചനം നേടാന്‍ തീരുമാനിച്ച വിവരം ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പ്രഖ്യാപിച്ചു. കഠിനവും അര്‍ഥവത്തുമായ സംഭാഷണങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചെന്ന കുറിപ്പ് ട്രൂഡോയും സോഫിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.


ഇതുവരെ ആയിരുന്നതുപോലെ ഇനിയും അഗാധ സ്നേഹത്തിലും ബഹുമാനത്തിലും തുടരുമെന്നും കുട്ടികളെ കരുതി തങ്ങളുടെയും അവരുടെയും സ്വകാര്യത മാനിക്കണമെന്നും പോസ്റ്റില്‍ പറയുന്നു. മുന്‍ ടിവി അവതാരകയും സാമൂഹികപ്രവര്‍ത്തകയുമായ സോഫിയും (48) ജസ്റ്റിന്‍ ട്രൂഡോയും (51) 2005ല്‍ ആണ് വിവാഹിതരായത്. 3 മക്കളുണ്ട്.


മൂന്നാം തവണയാണ് ട്രൂഡോ കാനഡയിൽ അധികാരത്തിലേറിയത് .

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions