ചരമം

അവധിക്കാലം ചെലവഴിക്കാന്‍ ഗ്ലോസ്റ്ററിലെത്തിയ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

ഗ്ലോസ്റ്റര്‍ മലയാളി ബെന്നി മാത്യുവിന്റെ പിതാവ് വൈക്കം വട്ടപ്പള്ളിത്തറ (ചെമ്മാഴിക്കാട്ട്) ഫിലിപ്പോസ് പാപ്പു (88) നിര്യാതനായി. ഗ്ലോസ്റ്ററിലെ ബെന്നിയുടെ വീട്ടില്‍ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ മരണം സംഭവിച്ചത്. മൂത്തമകന്‍ ബെന്നിയോടും കുടുംബാംഗങ്ങളോടുമൊപ്പം സമ്മര്‍ അവധിക്കാലം ചിലവഴിക്കാനായി കഴിഞ്ഞ മാസം 12നാണ് ഭാര്യ മേരിയും ഫിലിപ്പോസും യുകെയിലെത്തിയത്.

ഭാര്യ മേരി ഫിലിപ്പ് മുട്ടുചിറ മാരിയില്‍ കുടുംബാംഗമാണ്. മക്കള്‍ - ബെന്നി മാത്യു (യുകെ), ബെറ്റി സണ്ണി തളിപ്പറമ്പ് (കുറവിലങ്ങാട്), വില്‍സണ്‍ ഫിലിപ്പോസ് (സൗദി), പ്രിയാ സിനോ വള്ളിയാംതടത്തില്‍ (എലിവാലിക്കര കാഞ്ഞിരപ്പള്ളി). മരുമക്കള്‍ - റോസിലിന്‍ പോളക്കല്‍ കരിമ്പാനി, സണ്ണി തളിപ്പറമ്പ് (കുറവിലങ്ങാട്), ജെസ്സി വൈക്കം, സിനോ വള്ളിയാംതടത്തില്‍ (കാഞ്ഞിരപ്പള്ളി).

പരേതന് നാല് സഹോദരന്മാരും മൂന്നു സഹോദരിമാരുമുണ്ട്. പാപ്പച്ചന്‍ വൈക്കം, വര്‍ഗീസ് കുറവിലങ്ങാട്, ജോസഫ് വൈക്കം, ദേവസ്യ ന്യൂയോര്‍ക്ക് എന്നിവര്‍ സഹോദരന്മാരും, പെണ്ണമ്മ പാലാ, മറിയാമ്മ പരിയാരം, ത്രേസിയമ്മ പരിയാരം എന്നിവര്‍ സഹോദരിമാരുമാണ്. മൃതദേഹം ഗ്ലോസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം വൈക്കം നടേല്‍ ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയില്‍ പിന്നീട് സംസ്‌കരിക്കും.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions