വിദേശം

വോക്കിംഗില്‍ കൊല്ലപ്പെട്ട പത്തു വയസുകാരിയുടെ പിതാവ് ഷെരീഫിനെ തേടി പാക് പോലീസും


വോക്കിംഗില്‍ അതിദാരുണമായി കൊല്ലപ്പെട്ട സാറാ ഷെരീഫ് എന്ന പത്തു വയസ്സുകാരിയുടെ പിതാവിനെ കണ്ടെത്താന്‍ പാകിസ്ഥാന്‍ പോലീസും അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പായിരുന്നു 31 കാരനായ പിതാവ് മാലിക് ഉര്‍ഫാന്‍ ഷാരിഫ് മറ്റ് രണ്ടു പേര്‍ക്കൊപ്പം യു കെ വിട്ടത്. വോക്കിംഗിന് സമീപത്തുള്ള ഹോര്‍സല്‍ വില്ലേജില്‍ മാലികിന്റെ വീട്ടിലായിരുന്നു ഈ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. യു കെയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.


പാകിസ്ഥാനിലെ ഝലം നഗരത്തിലുള്ള കുടുംബ വീട്ടില്‍ കഴിഞ്ഞയാഴ്ച്ച ഇയാള്‍ എത്തിയതായി ഇയാളുടെ സഹോദരനെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, പാകിസ്ഥാന്‍ പോലീസ് ഇവിടെയെത്തി ഇയാളെ കുറിച്ച് അന്വേഷിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കുടുംബത്തോടൊപ്പമല്ലാതെ ഒറ്റക്കാണ് ഇയാള്‍ കുടുംബ വീട്ടില്‍ എത്തിയതെന്നും അധികം വൈകാതെ ഇയാള്‍ അപ്രത്യക്ഷനായതായും സഹോദരന്‍ പറയുന്നു. ഝലം നഗരത്തില്‍ തന്നെ ഏതോ ഒരു വാടക വീട്ടില്‍ തന്നെ ഇയാള്‍ ഒളിവിലാണെന്നാണ് ചിലര്‍ പറയുന്നതെന്നും സഹോദരന്‍ പറയുന്നു. അതല്ല, ഇയാളുടെ ഭാര്യാവീട്ടുകാര്‍ താമസിക്കുന്ന മിര്‍പൂരിലേക്ക് ഇയാള്‍ പോയെന്നും ചിലര്‍ പറയുന്നുണ്ട്.


കഴിഞ്ഞയാഴ്ച്ച രണ്ടു തവണ പാക് പോലീസ് വീട്ടിലെത്തി തിരച്ചില്‍ നടത്തിയതായി മാലികിന്റെ സഹോദരന്‍ ഷറീഫ് പറയുന്നു. അയാളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ഫോട്ടോകള്‍ എടുത്തുകൊണ്ടു പോയതായും സഹോദരന്‍ വെളിപ്പെടുത്തി. മാലികിനെ കുറിച്ച് വിവരങ്ങള്‍ എന്തെങ്കിലും ലഭിച്ചാല്‍ പോലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പാകിസ്ഥാനിലെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ചോടാല പോലീസ് സ്റ്റേഷനിലെ വക്താവും സ്ഥിരീകരിച്ചു. അന്വേഷണം ത്വരിത ഗതിയിലാണെന്നും എത്രയും പെട്ടെന്ന് ഇയാളെ അറസ്റ്റ് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് വക്താവ് അറിയിച്ചു.


സറയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു ഇയാള്‍ പാകിസ്ഥാനിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഒരു ട്രാവല്‍ ഏജന്റായിരുന്നു 5000 പൗണ്ടിന്റെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. പ്രായപൂര്‍ത്തിയായ മൂന്നു പേര്‍ക്കും അഞ്ച് കുട്ടികള്‍ക്കുമായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് ഏജന്റും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ നേരത്തെ ഒരു പോളിഷ് വനിതയ്ക്കൊപ്പമായിരുന്നു താമസമെന്നും അതിനാല്‍, ഇയാളുമായി ഏറെ ബന്ധം പുലര്‍ത്താറില്ലായിരുന്നു എന്നും മാലികിന്റെ സഹോദരന്‍ പറഞ്ഞതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ക്രിമിനലുകളെ പരസ്പരം കൈമാറുന്നതിനുള്ള കരാര്‍ ബ്രിട്ടനും പാകിസ്ഥാനും തമ്മില്‍ ഇല്ല.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions