ഇമിഗ്രേഷന്‍

ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കുള്ള യുകെ വിസ നിയമങ്ങളില്‍ ഇളവുകള്‍ക്ക് സാധ്യത


ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കുള്ള വിസ ചട്ടങ്ങളില്‍ ബ്രിട്ടന്‍ ഇളവുകള്‍ വരുത്തിയേക്കുമെന്ന് സൂചന. പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ച ചില ഇന്ത്യന്‍ ഉദ്യോഗസ്ഥരാണ് ഇത് പറഞ്ഞതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ വിധേയമാകുന്ന വിഷയമാണെന്നതിനാല്‍, ഇളവുകള്‍ നല്‍കുകയാണെങ്കില്‍ പോലും അത് പരിമിതമായിരിക്കും എന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.


ഇതുവരെ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് വിസ ചട്ടങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ ബ്രിട്ടന്‍ തയ്യാറായിരുന്നില്ല. കൂടുതല്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 2016-ല്‍ ബ്രക്‌സിറ്റിനെ അനുകൂലിച്ച് വോട്ട് ചെയ്തതിനു ശേഷം, ബ്രിട്ടനിലെത്തുന്ന വിദേശികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന അഭിപ്രായമാണ് ജനങ്ങള്‍ക്ക്.


കൂടാതെ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയം കുടിയേറ്റമായിരിക്കുമെന്നുള്ളത് ഉറപ്പാണ്. അത്തരമൊരു സാഹചര്യത്തില്‍ ഏറെ ഇളവുകള്‍ ഒന്നും പ്രതീക്ഷിക്കണ്ട എന്നാണ് ബ്രിട്ടീഷ് വൃത്തങ്ങള്‍ പറയുന്നത്. സ്വതന്ത്ര വ്യാപാര കരാര്‍ നീണ്ടു പോകാന്‍ തന്നെ കാരണമായത് വിസ ചട്ടങ്ങളുമായി ബന്ധപ്പെട്ട ഇളവുകളിന്മേലുള്ള ചര്‍ച്ചകളായിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ നിലവില്‍ വരുമെന്ന് പറഞ്ഞിരുന്ന കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്.

ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തെ കുറിച്ച്, ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍ ആശങ്ക പരസ്യമാക്കിയതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ക്കശ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിസ കാലാവധി കഴിഞ്ഞും ബ്രിട്ടനില്‍ താമസിക്കുന്നവരില്‍ ഏറ്റവും അധികം ഇന്ത്യാക്കാരാണെന്ന സുവെല്ലയുടെ വാക്കുകള്‍ വിവാദമായിരുന്നു.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions