ചരമം

റഗ്ബിയില്‍ താമസിക്കുന്ന മലയാളി സഹോദരങ്ങളുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു


കവന്‍ട്രി റഗ്ബിയില്‍ താമസിക്കുന്ന മലയാളികളായ സജിതിന്റെയും സബിത്തിന്റെയും പിതാവ് എലപ്പുള്ളി രാമശേരി മരുതി ഗാര്‍ഡനില്‍ വെങ്കിടാചലപതി (പതിമാഷ് - 81) വാഹനാപകടത്തില്‍ മരിച്ചു. കര്‍ഷകശ്രീ ജേതാവ് ഭുവനേശ്വരിയമ്മയുടെ ഭര്‍ത്താവും റിട്ട. അധ്യാപകനുമായ വെങ്കിടാചലപതിഓടിച്ച സ്‌കൂട്ടര്‍ കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വെങ്കിടാചലപതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ചന്ദ്രനഗറില്‍ വച്ചാണ് അപകടം സംഭവിച്ചത്.

കവന്‍ട്രി ഹിന്ദു സമാജത്തിലടക്കം സജീവാംഗങ്ങളായ സജിതും സബിത്തും ഐടി ജീവനക്കാരാണ് ഇരുവരും. ഏക സഹോദരി സബിത ഊട്ടിയില്‍ സ്‌കൂള്‍ അദ്ധ്യാപികയായി ജോലി ചെയ്യുകയാണ്.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions