ചരമം

കണ്ണൂര്‍ സ്വദേശിയായ യുവാവ് കാനഡയില്‍ ബോട്ടു സവാരിക്കിടെ വീണു മരിച്ചു

തളിപ്പറമ്പ് : കണ്ണൂര്‍ പുഷ്പഗിരി സ്വദേശി കാനഡയില്‍ ബോട്ടില്‍ നിന്നു വീണു മരിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ജോര്‍ജ് വടകരയുടെ മകന്‍ അതുല്‍ ജോര്‍ജാണ് (30) മരിച്ചത്.

കാനഡയിലെ കിച്ചനര്‍ എന്ന സ്ഥലത്ത് അതുലും കുടുംബവും കഴിഞ്ഞദിവസം നടത്തിയ ബോട്ട് സവാരിക്കിടയില്‍ അതുല്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.

കോടഞ്ചേരി കുമ്മായത്തൊട്ടിയില്‍ കുടുംബാംഗമായ ഭാര്യ ഡോ.ജീവ അതുലിനൊപ്പം കാനഡയില്‍ ജോലി ചെയ്യുകയായിരുന്നു. ജീവയുടെ പിതാവും മാതാവും ബോട്ട് സവാരിയില്‍ ഒപ്പമുണ്ടായിരുന്നു. അതുലിന്റെ മാതാവ്: ശോഭ കുടിയാന്‍മല മഞ്ചപ്പിള്ളില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: അലിന്‍ മരിയ (ലെനോവ), അഖില്‍ (യുകെ). മൃതദേഹം ഒരാഴ്ചക്കുള്ളില്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions