അസോസിയേഷന്‍

'ലിമ'യുടെ മെഗാ ഓണം വമ്പന്‍ ജനാവലിയോട് കൂടി അതി ഗംഭീരമായി ലിവര്‍പൂള്‍ മലയാളികള്‍ കൊണ്ടാടി

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ മെഗാ ഓണം വമ്പന്‍ ജനാവലിയോട് കൂടി അതി ഗംഭീരമായി ലിവര്‍പൂള്‍ മലയാളികള്‍ കൊണ്ടാടി. ചരിത്രത്തില്‍ ആദ്യമായി മേഴ്‌സി സൈഡ് കൗണ്ടിയില്‍ നിന്ന് രണ്ടു മേയര്‍മാരും (ലിവര്‍പൂള്‍ Marry Ramsussen and നോസിലി കൗണ്‍സില്‍ Eddy Connar & Sue Connar) ലിമയുടെ ഓണം ആഘോഷങ്ങളില്‍ പങ്കെടുത്തത് ഓണ ആഘോഷങ്ങള്‍ക്ക് ലിവര്‍പൂളില്‍ പത്തര മാറ്റ് പകിട്ട് ഏകി. ലിവര്‍പൂളിലെ മനോഹരമായ നോസിലി ലെസര്‍ സെന്ററില്‍ വച്ചായിരുന്നു ലിമയുടെ ഓണം ആഘോഷങ്ങള്‍.

വിഭവ സമൃദ്ധമായ ഓണ സദ്യയും, പുലികളിയും, തിരുവാതിരയും, ഭരതനാട്യവും , കിടിലന്‍ മാവേലിമാരും , കാണികളെ കുടുകുടാ പൊട്ടി ചിരിപ്പിച്ച കോമഡി സ്‌കിറ്റും, അരി കൊമ്പനും, ലിവര്‍പൂളിലെ സുന്ദരന്‍മാരും, സുന്ദരികളും അവതരിപ്പിച്ച കേരളീയം ഫാഷന്‍ ഷോയും, യൂറോപ്പില്‍ ഇതു വരെ ആരും കാഴ്ച വക്കാത്ത ചവിട്ട് നാടകം, കൂടാതെ വിവിധങ്ങള്‍ ആയ തകര്‍പ്പന്‍ ഡാന്‍സുകളാലും വളരെ വിപുലമായി ലിമ ഓണം ആഘോഷിച്ചു..

രണ്ട് മേയര്‍മാരും, ലിമ പ്രസിഡന്റ് ജോയി അഗസ്തി, ലിമ സെക്രട്ടറി ജിനോയ് മാടന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ലിമയുടെ ഈ വര്‍ഷത്തെ ഓണം ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.


തദവസരത്തില്‍ GCSC & A Level പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കുള്ള ലിമ സര്‍ട്ടിഫിക്കറ്റുകള്‍ മേയര്‍മാര്‍ കുട്ടികള്‍ക്ക് നല്‍കി ആദരിക്കുകയും ചെയ്തു.


GCSC ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി അവാര്‍ഡ് നേടിയത് ജാനറ്റ് ബിജുവും, A Level ന് അവാര്‍ഡ് നേടിയത് മരിയ സോജനും ആണ്.


തുടര്‍ന്ന് ലിമയുടെ ട്രസ്റ്റീ ജോയ്‌മോന്‍ തോമസ് ലിമയുടെ ഓണത്തിന് സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

രാവിലെ 11 മണിക്ക് ആരംഭിച്ച ലിമ ഓണം ആഘോഷങ്ങള്‍ ഓണം സ്‌പെഷ്യല്‍ ഡിജെ ക്ക് ശേഷം രാത്രി 9 മണിയോടു കൂടി പര്യവസാനിച്ചു.

  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions