അസോസിയേഷന്‍

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 14ന് ബോള്‍ട്ടണിലെ തോണ്‍ലിയില്‍

യുക്മ കലാമേള 2023ന് ആരവം ഉയര്‍ത്തിക്കൊണ്ട് നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 14ന് ബോള്‍ട്ടണിലെ തോണ്‍ലി സലേഷ്യന്‍ കോളേജില്‍ കേളി കൊട്ടുണരാന്‍ തയ്യാറെടുപ്പുകള്‍ നടത്തി വരുന്നു. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ എല്ലാ അംഗ അസ്സോസിയേഷനുകളുടെയും പൂര്‍ണ്ണപങ്കാളിത്തത്തോടെ നടക്കുന്ന കലാമേള അത്യന്തം ആവേശം നിറഞ്ഞതായിരിക്കും എന്നതില്‍ സംശയമില്ല. മാതൃഭാഷയുടെയും ലോകം അറിയുന്ന കേരളീയ, ഇന്ത്യന്‍ കലകളുടെയും അരങ്ങായി മാറാന്‍ ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിക്കേ മത്സരാര്‍ത്ഥികള്‍ അംഗ അസ്സോസിയേഷനുകളില്‍ നിന്നും പ്രാതിനിധ്യം ഉറപ്പിക്കാന്‍ സ്‌കൂള്‍ അവധിക്കാലത്ത് തന്നെ പരിശീലനം തുടങ്ങിക്കഴിഞ്ഞുവെന്നത് ഇപ്രാവശ്യം മല്‍സരങ്ങളുടെ നിലവാരം വര്‍ധിപ്പിക്കും.

അംഗ അസ്സോസിയേഷനുകള്‍ മുഖാന്തിരം മാത്രമായിരിക്കും മല്‍സരാര്‍ത്ഥികള്‍ക്ക് ഇപ്രാവശ്യവും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. കലാമേളയുടെ പരിഷ്‌കരിച്ച നിയമാവലിയും ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഫോമും ഉടന്‍ തന്നെ നാഷണല്‍ കലാമേള കമ്മിറ്റി പ്രസിദ്ധപ്പെടുത്തുന്നതായിരിക്കുമെന്ന് റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.

കലാമേള വേദിയുടെ വിലാസം:


Thornleigh Salesian College,

Sharples Park, Bolton BL1 6PQ

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions