ഇസ്രായേല്‍- ഹമാസ് യുദ്ധം തുടരവേ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 ആയി.ജീവന്‍ നഷ്ടമായവരില്‍ 900 ഇസ്രായേലികളും 700 ഗാസ നിവാസികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ രാത്രി മുഴുവന്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഹമാസിന്റെ 1290 കേന്ദ്രങ്ങളില്‍ ഇതുവരെ ബോംബ് ഇട്ടതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. 1500 ഹമാസ് തീവ്രവാദികളുടെ ജഡങ്ങള്‍ കിട്ടിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു. 30 ലെറെ ഇസ്രയേല്‍ പൗരന്മാര്‍ ബന്ദികളാക്കപ്പെട്ടതായും ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ലെബനന്‍ അതിര്‍ ത്തിയിലും ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികള്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.
അതിനിടെ ഇപ്പോള്‍ ഗാസയില്‍ നടത്തിയ വ്യോമാക്രണങ്ങള്‍ തുടക്കം മാത്രമാണെന്ന് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഹമാസ് ആക്രമികള്‍ ഇപ്പോഴും ഇസ്രായേലില്‍ ഉണ്ടെന്നും നെതന്വാഹു പറഞ്ഞു. യുദ്ധം തുടങ്ങിയത് ഇസ്രയേലല്ല. ഹമാസാണ് തുടങ്ങിവച്ചത് പക്ഷെ ഞങ്ങള്‍ ഇതവസാനിപ്പിക്കും എന്നായിരുന്നു നെതന്വാഹുവിന്റെ വാക്കുകള്‍.
ഹമാസിനെതിരെയുള്ള പ്രത്യാക്രമണത്തിനായി 3,00,000 സൈനികരെയാണ് ഇസ്രായേല്‍ അണിനിരത്തിയത്. 1973-ലെ യോം കിപ്പൂര്‍ യുദ്ധത്തിന് ശേഷം ഇസ്രായേല്‍ നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാണിത്.