വിദേശം

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഹിസ്ബുള്ള ആക്രമണമെന്ന് റിപ്പോര്‍ട്ട്; പ്രസംഗം പാതി നിര്‍ത്തി ബൈഡന്‍

സിറിയയിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ സിറിയയിലെ ദേര്‍ എല്‍ -സൂര്‍ പ്രവിശ്യയിലെ അല്‍ ഒമര്‍ എണ്ണപ്പാടത്തിലെ യുഎസ് സൈനിക താവളത്തിലും അല്‍ ഷദ്ദാദിയിലുമാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.


ആക്രമണത്തെ കുറിച്ച് വാഷിങ്ടണ്‍ പ്രതികരിച്ചിട്ടില്ല. ജോര്‍ദാന്‍, ഇറാഖ് അതിര്‍ത്തികള്‍ക്ക് സമീപമുള്ള അല്‍താന്‍ഫ് സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ ആക്രമണം ഉണ്ടായത്.


കഴിഞ്ഞ ദിവസം പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മടങ്ങിയിരുന്നു. ഇസ്രയേല്‍- ഹമാസ് വിഷയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മടങ്ങിയത്. വെളിപ്പെടുത്താത്ത പ്രശ്‌നം കാരണം സിറ്റുവേഷന്‍ റൂമില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായി വന്നതിനെ തുടര്‍ന്ന് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. എനിക്ക് കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്‌നമുണ്ട്, അതിനായി സിറ്റുവേഷന്‍ റൂമിലേക്ക് പോകേണ്ടതുണ്ട്, എന്നു പറഞ്ഞ ശേഷം ബൈഡന്‍ മടങ്ങുകയായിരുന്നു.


ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഗാസയില്‍ തടവിലായിരുന്ന രണ്ട് ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസംഗം. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രസംഗം നിര്‍ത്തി മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions