വിദേശം

അമേരിക്കയില്‍ മൂന്നിടങ്ങളില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയെ ഞെട്ടിച്ചു വീണ്ടും കൂട്ടക്കൊല . 10 കിലോമീറ്ററിനുള്ളില്‍ മൂന്നിടത്ത് അക്രമി നടത്തിയ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. അറുപതിലേറെ പേര്‍ക്ക് പരുക്ക് പറ്റി. ലൂവിസ്റ്റണിലെ ബോളിങ് അലി, ഒരു ബാര്‍, വാള്‍മാര്‍ട്ടിന്റെ വിതരണകേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവെപ്പ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല്‍പതുകാരനായ റോബര്‍ട്ട് കാഡ് എന്നയാളാണ് അക്രമി എന്ന് തിരിച്ചറിഞ്ഞെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അക്രമിയുടേതെന്ന് കരുതുന്ന വാഹനം ലൂവിസ്റ്റണില്‍ നിന്ന് 13 കിലോമീറ്ററോളം മാറി ലിസ്ബണ്‍ നഗരത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.


ആര്‍മി റിസേര്‍വിസ്റ്റും, ആയുധ ഇന്‍സ്ട്രക്ടറുമാണ് അക്രമി. രാത്രി 7.15-ഓടെ സ്‌പെയര്‍ടൈം ബൗളിംഗ് ആലിയില്‍ പ്രവേശിക്കുന്ന പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. ഇവിടെ നിന്നുമാണ് പോലീസിന് ആദ്യം ഫോണ്‍ കോള്‍ ലഭിച്ചത്. പിന്നാലെ ഒരു ബാറിലും, വാള്‍മാര്‍ട്ട് ഡിസ്ട്രിബ്യൂഷന്‍ സെന്ററിലും അക്രമം നടന്നതായും വിവരം ലഭിച്ചു.


എആര്‍ 15 സ്‌റ്റൈല്‍ റൈഫിളുമായി എത്തിയ കാര്‍ഡ് ബൗളിംഗ് ആലിയിലാണ് ആദ്യം ജനങ്ങള്‍ക്ക് നേരെ നിറയൊഴിച്ചത്. ഇയാള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങളുമായി കറങ്ങുന്ന പ്രതി അപകടകാരിയാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. വാഹനം കണ്ടെത്തിയ ലിസ്ബണില്‍ ജനങ്ങളോട് വീടുകളില്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


22 പേര്‍ മരിച്ചതായാണ് ലൂവിസ്ടണ്‍ സിറ്റി അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥിരീകരിക്കുന്നത്. ഈ വര്‍ഷം നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബൗളിംഗ് ആലിയില്‍ കുട്ടികളുടെ പാര്‍ട്ടി നടക്കവെയാണ് അക്രമം. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായി സ്റ്റേറ്റ് ഡിന്നര്‍ നടക്കവെയാണ് സംഭവത്തെ കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions