അസോസിയേഷന്‍

ടോണ്ടന്‍ മലയാളി അസ്സോസിയേഷന് പുതിയ നേതൃത്വം ; ജതീഷ് പണിക്കര്‍ പ്രസിഡന്റ്, വിനു വി നായര്‍ സെക്രട്ടറി

സോമര്‍സെറ്റിലെ ചെറുനഗരമായ ടോണ്ടനില്‍ പതിനഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ടോണ്ടന്‍ മലയാളി അസ്സോസിയേഷന് (TMA) പുതിയ ഭരണസമിതി നിലവില്‍ വന്നു.

ജതീഷ് പണിക്കര്‍ പ്രസിഡന്റും, വിനു വി നായര്‍ സെക്രട്ടറിയുമായി ഈ മാസം നടന്ന പൊതുയോഗത്തില്‍ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.

ടോണ്ടനിലെ മലയാളിക്കൂട്ടായ്മകളില്‍ നിറസാന്നിദ്ധ്യമായി പ്രവര്‍ത്തിച്ചു വരുന്ന TMA നിരവധി സാംസ്‌കാരികകലാപ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. നിരവധിയായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഇക്കഴിഞ്ഞ കാലയളവില്‍ സ്തുത്യര്‍ഹമായി ചെയ്യാന്‍ കഴിഞ്ഞത് എടുത്ത് പറയേണ്ടതാണ്. നൃത്തപരിശീലനം, കായികപരിശീലനങ്ങള്‍ തുടങ്ങിയവയും TMAയ്ക്ക് നടത്തുവാന്‍ സാധിക്കുന്നു.

ജിജി ജോര്‍ജ്ജ് (വൈസ് പ്രസിഡന്റ്), ബിജു ഇളംതുരുത്തില്‍ (ജോയിന്റ് സെക്രട്ടറി), അരുണ്‍ ധനപാലന്‍ (ട്രെഷറര്‍), എന്നിവരെ കൂടാതെ ഡെന്നിസ് വീ ജോസ്, റോജി ജോസഫ്, അജി തോമസ് മാങ്ങാലി, ജയേഷ് നെല്ലൂര്‍, ദീപക് കുമാര്‍, സജിന്‍ ജോര്‍ജ്ജ് തോമസ് തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളായും ചുമതലയേറ്റു.

മുന്‍കാലങ്ങളില്‍ ഉപരിയായി സന്നദ്ധപ്രവര്‍ത്തനങ്ങളിലും കലാസാംസ്‌കാരിക മേഖലകളിലും നവീന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയ ഭരണസമിതി വിഭാവനം ചെയ്യുന്നത്. ഇക്കാലയളവില്‍ യുകെയില്‍ എവിടെയുമെന്നപോലെ ടോണ്ടനിലും, പുതുതായി എത്തിച്ചേര്‍ന്നിരിക്കുന്ന നിരവധിയായ മലയാളി കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യ സേവനങ്ങള്‍ ഉറപ്പുവരുത്തുവാനും പുതിയ നേതൃത്വം തീരുമാനിച്ചു.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions