വിദേശം

അമേരിക്കയില്‍ 18 പേരെ കൂട്ടക്കൊല ചെയ്ത പ്രതിയുടെ മൃതദേഹം കണ്ടെത്തി

അമേരിക്കയിലെ മെയിനിലെ ലെവിസ്റ്റണില്‍ 18 പേരെ കൊലപ്പെടുത്തിയയാളെന്ന് സംശയിക്കുന്ന റോബര്‍ട്ട് കാര്‍ഡിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം ഇയാളുടെ താമസസ്ഥലത്ത് നിന്നും ഒരു ആത്മഹത്യാകുറിപ്പ് പോലീസിന് കിട്ടിയിരുന്നു. മൃതദേഹം ലെവിസ്റ്റണില്‍ നിന്നും എട്ടു മൈല്‍ അകലെ ഹിസ്ബണ്‍ എന്ന വനപ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. തലയില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്.


കഴിഞ്ഞ ദിവസം ഇയാള്‍ ഒരു റെസ്‌റ്റോറന്റിലും ഒരു ബൗളിംഗ് ആലിയിലും നടത്തിയ വെടിവെയ്പ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധിപ്പേര്‍ക്കു പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ക്കായി പോലീസ് തെരച്ചിലിലായിരുന്നു. സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന റീസൈക്ലിംഗ് സെന്ററിന് അടുത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ലെവിസ്റ്റണ്‍ വെടിവെയ്പ്പ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ പ്രതി റോബര്‍ട്ടാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളുടെ താമസസ്ഥലം വളഞ്ഞ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നും റോബര്‍ട്ട് മകന് വേണ്ടിയെഴുതിയ ഒരു ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം വെടിവെയ്പ്പിന് കാരണം ഇതില്‍ കുറിച്ചിരുന്നില്ല.

അമേരിക്കന്‍ സൈന്യത്തില്‍ നേരത്തേ ജോലി ചെയ്തിട്ടുള്ള റോബര്‍ട്ട് നേരത്തേ നടത്തിയ വെടിവെയ്പ്പില്‍ 14 നും 65 നും ഇടയില്‍ പ്രായമുള്ളവരാണ് വെടിയേറ്റ് മരിച്ചത്. ഇയാള്‍ക്ക് വേണ്ടി പിന്നീട് വ്യാപകമായ തെരച്ചില്‍ നടത്തിയ പോലീസ് വീട്ടില്‍ നിന്നും ഒരു തോക്കും റോബര്‍ട്ടിന്റെ സെല്‍ഫോണും കണ്ടെത്തിയിരുന്നു. അതേസമയം മെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ലെവിസ്റ്റണില്‍ ഈ വര്‍ഷം നടക്കുന്ന 36 ാമത്തെ വെടിവെയ്പ്പ് സംഭവമായിരുന്നു ഇത്. കാര്‍ഡിന്റെ ബന്ധുക്കള്‍ പറയുന്നതനുസരിച്ച് കാര്‍ഡ് മാനസീക അസ്വാസ്ഥ്യത്തിന് ചികിത്സിക്കപ്പെട്ടയാളാണ്. ചില ശബ്ദം കേള്‍ക്കുന്നതിനെക്കുറിച്ച് ചിലരോട് ഇയാള്‍ പറഞ്ഞിരുന്നതായും വിവരമുണ്ട്. ഇതിന് പിന്നാലെയായിരുന്നു വെടിവെയ്പ്പ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions