വിദേശം

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മാമോദീസ സ്വീകരിക്കാം; വിപ്ലവകരമായ തീരുമാനവുമായി മാര്‍പാപ്പ

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മാമോദീസ സ്വീകരിക്കുവാനും സഭയുടെ ചടങ്ങുകളില്‍ പങ്കാളികളാകുവാനും അനുവാദം നല്‍കി കത്തോലിക്കാ സഭ. തലത്തൊട്ടപ്പന്‍/തലതൊട്ടമ്മമാരാകാനും പള്ളികളില്‍ നടക്കുന്ന കല്യാണങ്ങളില്‍ സാക്ഷികളാകാനും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുമതി ഉണ്ടായിരിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു.


'മറ്റു വിശ്വാസികളുടെ അതേ വ്യവസ്ഥകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഇനി മാമോദീസ ചെയ്യാം. ചില പ്രത്യേക വ്യവസ്ഥകളോടെ ഇവര്‍ക്ക് തലത്തൊട്ടപ്പന്‍മാരും തലത്തൊട്ടമ്മമാരുമാകാം'- പുതിയ ഉത്തരവില്‍ പറയുന്നു.


കത്തോലിക്ക സഭയുടെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങളെ പിന്തുണയ്ക്കുന്ന ഫാ. ജെയിംസ് മാര്‍ട്ടിന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുളളവര്‍ക്ക് മാമോദീസ നല്‍കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ചില മാനദണ്ഡങ്ങളോടെ കഴിയുമെന്ന് കഴിഞ്ഞ മാസം 31 ന് മാര്‍പാപ്പ അംഗീകരിച്ച രേഖയില്‍ പറയുന്നു.


ബ്രസീലിലെ സാന്റോ അമാരോയിലെ ബിഷപ്പ് ജോസ് നെഗ്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കത്തോലിക്ക സഭ ഇക്കാര്യം അറിയിച്ചത്. സ്വവര്‍ഗ വിവാഹം ചെയ്തവര്‍ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനേയും വാടക ഗര്‍ഭത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്നതിനെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ത്തുന്ന പക്ഷം അതില്‍ തെറ്റില്ലെന്ന് സഭ മറുപടി നല്‍കി.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions