ചരമം

ഗ്ലാസ്‌ഗോ മലയാളികളുടെ പ്രിയ ഡോക്ടര്‍ നാട്ടില്‍ അന്തരിച്ചു

ഗ്ലാസ്‌ഗോ മലയാളികളുടെ പ്രിയ ഡോക്ടര്‍ ആനി വര്‍ഗീസ്(65) നാട്ടില്‍ അന്തരിച്ചു. ഗ്ലാസ് ഗോ ഇഞ്ച് ഗ്രോവര്‍ റോഡില്‍ താമസമായിരുന്നു ഡോ ആനി വര്‍ഗീസ് കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലേറെയായി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നാട്ടിലായിരുന്നു.

കുടുംബമായി യുകെയില്‍ താമസമാക്കിയിരുന്ന ഡോക്ടറുടെ മരണസമയത്ത് ഭര്‍ത്താവ് ഡോ വര്‍ഗീസ് മാത്യു അടുത്ത് ഉണ്ടായിരുന്നു.

അമ്മയെ പരിചരിക്കുവാന്‍ ആയി മകള്‍ ഷാരോണ്‍ കഴിഞ്ഞ മൂന്ന് ആഴ്ചയായി നാട്ടില്‍ ഉണ്ടായിരുന്നു. ഗ്ലാസ്‌ഗോയില്‍ മടങ്ങിയെത്തിയത് വ്യാഴാഴ്ചയായിരുന്നു. അന്നുതന്നെ അമ്മ മരണപ്പെട്ട വിവരം എയര്‍പോര്‍ട്ടില്‍ വച്ചാണ് മകള്‍ അറിയുന്നത്. മരണവിവരം അറിഞ്ഞ് മകള്‍ ഷാരോണും ഭര്‍ത്താവ് ഡയസും സഹോദരന്‍ റോജിയും ശനിയാഴ്ച നാട്ടിലേക്ക് യാത്രയായി.


ഡോ ആനി വര്‍ഗീസിന്റെ മൃതദേഹം നാളെ (ചൊവ്വാഴ്ച) കടമന്‍പതളില്‍ കീകൊഴൂര്‍ വീട്ടില്‍ രാവിലെ എട്ടുമണിക്ക് കൊണ്ടുവരുന്നതും പത്തരമണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കീകൊഴൂര്‍ മാര്‍ത്തോമാ പള്ളിയില്‍ സംസ്‌കാരം നടത്തപ്പെടുന്നതുമാണ്.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions