സ്പിരിച്വല്‍

മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന് ഇന്ന് മാഞ്ചസ്റ്ററില്‍ ഉജ്ജ്വല സ്വീകരണം

ക്നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മിഷന്‍ ഇടവകയിലെ കുടുംബങ്ങളെ നേരില്‍കണ്ട് ആശയ വിനിമയം നടത്തുന്നതിനും ക്നാനായ കാത്തലിക് മിഷന്‍ പ്രതിനിധി സംഗമത്തെ അഭിസംബോധന ചെയ്യുന്നതിനും ആയി എത്തുന്ന മാര്‍ ജോസഫ് പണ്ടാരശ്ശേരിക്ക് ഇന്ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുര, സെന്റ് മേരിസ് ക്നാനായ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ അജു എന്നിവരുടെ നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ സെന്റ്മേരിസ് ക്നാനായ മിഷന്‍ , ലിവര്‍പൂള്‍ സെന്റ് പയസ് ടെന്‍ത് മിഷന്‍ എന്നിവിടങ്ങളിലെ കൈകാരന്മാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും വേദപാഠ പ്രതിനിധികളും ചേര്‍ന്ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന് സ്വീകരണം നല്‍കും.


കൊച്ചു പിതാവിന്റെ മിഷന്‍ സന്ദര്‍ശത്തെ ഇടവക അംഗങ്ങള്‍ ആവേശത്തോടെയാണ് ഉറ്റു നോക്കുന്നത്. മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഓരോ മിഷനുകളിലും വിവിധതരത്തിലുള്ള സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.. ശനിയാഴ്ച മാഞ്ചസ്റ്ററിലും ലിവര്‍പൂളിലും ആണ് മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന മിഷന്‍ ഇടവക സന്ദര്‍ശനം ആരംഭിക്കുന്നത്. ഡിസംബര്‍ 17ന് ഹോളി ഫാമിലി ക്നാനായ കാത്തലിക് മിഷന്‍ സ്കോട്ട് ലാന്‍ഡ് ആണ് ഇടവക സന്ദര്‍ശനം സമാപിക്കുന്നത്.


ഡിസംബര്‍ 9ന് നടത്തപ്പെടുന്ന മിഷന്‍ പ്രതിനിധികളുടെ വിശേഷാല്‍ സമ്മേളനത്തെയും മാര്‍ ജോസഫ് പണ്ടാരശ്ശേരി അഭിസംബോധന ചെയ്യും. ക്രിസ്തുമസ്സിനു മുന്നോടിയായി കൊച്ചു പിതാവിന്റെ സന്ദര്‍ശനം കണക്കിലെടുത്തു ഓരോ മിഷന് കളിലെയും അംഗങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കൊച്ചു പിതാവിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions