വിദേശം

വിദേശ വിദ്യാര്‍ത്ഥികളുടെ ജീവിത ചിലവ് ഇരട്ടിയാക്കി കാനഡ; അക്കൗണ്ടില്‍ കൂടുതല്‍ തുക വേണം

കാനഡയിലേക്ക് പറക്കാനൊരുങ്ങുന്ന മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 2024 അത്ര ശുഭകരമല്ല. 2024 ജനുവരി 1 മുതല്‍ കാനഡയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജീവിത ചിലവ് ഇരട്ടിയാക്കാന്‍ തീരുമാനമായി. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ജീവിത ചിലവിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ഓരോ വര്‍ഷവും ഈ തുകയില്‍ പരിധി നിശ്ചയിക്കുമെന്നും ഇമിഗ്രേഷന്‍ കാനഡ അറിയിച്ചു.


പഠനത്തിനായി കാനഡയിലേക്ക് പറക്കാനൊരുങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇരുട്ടടിയാണ് പുതിയ തീരുമാനം. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി 10,000 ഡോളര്‍ അഥവാ 8,34,068 രൂപ ആയിരുന്നു വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ ജീവിത ചിലവിനായി കണക്കാക്കിയിരുന്നത്. 2024 ജനുവരി മുതല്‍ ഇത് 20,635 ഡോളറായി ഉയര്‍ത്തും.


ഏകദേശം 17,21,125 രൂപയാണ് വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കരുതേണ്ടത്. ട്യൂഷന്‍ ഫീസിനും യാത്രാ ചിലവിനും പുറമേ കണ്ടെത്തേണ്ട തുകയാണിത്. പഠന പെര്‍മിറ്റിന് ഉള്‍പ്പെടെയുള്ള ഫീസ് നേരത്തെ വര്‍ദ്ധിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം കാനഡയിലെത്തിയ വിദേശ വിദ്യാര്‍ത്ഥികളില്‍ 3.19 ലക്ഷം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. യുകെയിലെ പുതിയ വിസാനിയമം മൂലം വിദേശ വിദ്യാര്‍ത്ഥികള്‍ വലഞ്ഞിരിക്കവെയാണ് കാനഡയുടെ ആഘാതവും.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions