സ്പിരിച്വല്‍

വെയില്‍സിലെ ക്‌നാനായ ജനതയ്ക്ക് അനുഗ്രഹമായി മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ സന്ദര്‍ശനം

വെയില്‍സിലെ സെന്റ് ആന്റണീസ് ക്‌നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ സന്ദര്‍ശനം വെയില്‍സിലെ ക്‌നാനായ ജനതയ്ക്ക് അനുഗ്രഹം ആവുകയും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലത കൈവരിക്കുവാനും സാധിച്ചു. മര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിനെ ആവേശത്തോടെയാണ് വെല്‍സിലെ സെന്റ് ആന്റണീസ് ക്‌നാനായ കാത്തലിക് പ്രൊപോസ്റ്റ് മിഷന്‍ ഇടവക അംഗങ്ങള്‍ സ്വീകരിച്ചത്.


പ്രൊപോസ്‌റ് മിഷന്‍ രൂപീകരണത്തിന്റെ അഞ്ചാമത് വാര്‍ഷികവും പരിശുദ്ധ ദൈവമാതാവിന്റെ അമലോല്‍ഭവ തിരുനാളും ഭക്തിസാന്ദ്രമായി ആചരിച്ചു. മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച് ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ക്‌നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറല്‍ സജി മലയില്‍ പുത്തന്‍പുരയില്‍, ഫാ സിറില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു.

വിവാഹത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായവരെയും മിഷന്‍ രൂപീകരിച്ചതിനു ശേഷം അഞ്ചു വര്‍ഷത്തില്‍ താഴെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നവരെയും ജപമാലകള്‍ നല്‍കി ആദരിച്ചു.


തുടര്‍ന്നു നടന്ന സ്വീകരണയോഗത്തില്‍ സഭാ സമുദായ വിഷയങ്ങളില്‍ അംഗങ്ങള്‍ക്കുണ്ടായ സംശയങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ ഉത്തരങ്ങള്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് നല്‍കിയത് വഴി സംശയ നിവാരണത്തിന് ഉപകാരമായി. സഭാ സംവിധാനങ്ങളോട് ചേര്‍ന്ന് കൂട്ടായ്മയില്‍ വളരുമ്പോള്‍ വരും തലമുറയ്ക്ക് ഉപകാരപ്രദമാകുന്ന സാമുദായ സ്‌നേഹം നല്‍കുവാന്‍ ഓരോരുത്തര്‍ക്കും സാധിക്കുമെന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് ഓര്‍മിപ്പിച്ചു.

  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions