വിദേശം

ഹമാസ് ഭീകരരെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ഇസ്രയേല്‍ ബന്ദികളെ വെടിവെച്ച് കൊന്ന് ഇസ്രയേല്‍ സേന


ഒക്ടോബര്‍ അവസാനം ഗാസയില്‍ സ്വന്തം രാജ്യകകരായ മൂന്ന് ബന്ദികളെ അബദ്ധത്തില്‍ വെടിവച്ചു കൊന്നതായി ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. ജെറുസലേമിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം ഉണ്ടായതിന് പിന്നാലെ ഹമാസില്‍ ഉള്‍പ്പെട്ടവരാണെന്ന് കരുതിയാണ് ഇവരെ വെടിവച്ചതെന്നും കൊല്ലപ്പെട്ടവര്‍ ഹമാസ് ബന്ദികളാക്കിയവരാണെന്ന് പിന്നീട് മനസിലാക്കിയെന്നും സൈന്യം വ്യക്തമാക്കി.സംഭവം അതീവ ദുഖകരമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.


സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ പ്രതിരോധ സേന ഏറ്റെടുക്കുന്നതായി സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ യോതം ഹെയിം (28), സമര്‍ ഫവാദ് തലല്‍ക (22), ആലോം ഷംരീസ് (26) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹമാസ് ബന്ദികളാക്കിയവരാണ് ഈ മൂന്ന് ഇസ്രയേല്‍ പൗരന്മാരും.


ഹമാസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടോടുകയോ ഉപേക്ഷക്കപ്പെടുകയോ ചെയ്തതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈന്യ വെടിവയ്പ്പില്‍ മൂവരും കൊല്ലപ്പെട്ടത്.
ബന്ദികളെ കണ്ട സൈന്യം തെറ്റിദ്ധരിക്കുകയായിരുന്നു എന്ന് സൈന്യത്തിന്റെ വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി അറിയിച്ചു. അവര്‍ ഹമാസ് ഭീകരരുടെ കൈകളില്‍ നിന്നും രക്ഷപ്പെട്ടതാണോ അതോ അവരെ ഉപേക്ഷിച്ച് ഭീകരര്‍ കടന്നു കളഞ്ഞതാണോ എന്നറിയില്ലെന്നും വക്താവ് പറഞ്ഞു.


ബന്ദികളാക്കപ്പെട്ട ബാക്കിയുള്ളവരെ കണ്ടെത്താനും തിരികെ കൊണ്ടു വരാനുമുള്ള ശ്രമം ഇസ്രയേലി സൈന്യം തുടരുകയാണെന്നും വക്താവ് അറിയിച്ചു.
ഇസ്രയേലി സൈന്യത്തിന്റെ കണക്കുകള്‍ പ്രകാരം 132 ബന്ദികള്‍ കൂടി ഇപ്പോള്‍ ഹമാസ് ഭീകരരുടെ കസ്റ്റഡിയില്‍ ഉണ്ട്. ഒക്ടോബര്‍ 7 ന് ഉദ്ദേശ്യം 250 ഓളം പേരെയാണ് ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ പ്രതികാരമായി ഇസ്രയേല്‍ നടത്തിയ യുദ്ധത്തില്‍ ഇതുവരെ 18,700 പേര്‍ മരണമടഞ്ഞതായി ഹമാസിന് കീഴിലുള്ള ഗാസ ആരോഗ്യ വകുപ്പ് അറിയിച്ചു. തെക്കന്‍ ഗാസയിലും വടക്കന്‍ ഗാസയിലും യുദ്ധം തുടരുകയാണ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions