ചരമം

വഴക്കിനിടെ തൃശൂരില്‍ അമ്മയെ ​ ​വെട്ടിക്കൊന്നു, മകന്‍ കസ്റ്റഡിയില്‍

തൃശൂര്‍: വഴക്കിനിടെ മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. എടക്കളത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രമതി (68) ആണ് മരിച്ചത്. മകന്‍ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. അമ്മയും മകനുമാണ് വാടകവീട്ടില്‍ താമസിക്കുന്നത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ക്രൂരകൃത്യം നടന്നത്.

വെട്ടുകത്തികൊണ്ട് സന്തോഷ് അമ്മയെ വെട്ടുകയായിരുന്നു. തലയിലും താടിക്കുമാണ് വെട്ടേറ്റത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ തന്നെ പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഉടനെ തന്നെ ചന്ദ്രമതിയെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവശിപ്പിച്ചെങ്കിലും ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ മരണപ്പെടുകയായിരുന്നു.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions