ചരമം

മകനും കുടുംബത്തിനുമൊപ്പം ലണ്ടനില്‍ താമസിക്കാനെത്തിയ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

മകനും കുടുംബത്തിനും ലണ്ടന്‍ നഗരത്തില്‍ താമസിക്കാനെത്തിയ ഗൃഹനാഥന് ആകസ്മിക വിയോഗം. കേംബ്രിഡ്ജില്‍ താമസിക്കുന്ന മകനും കുടുംബത്തിനും ഒപ്പം ഏതാനും നാളുകള്‍ ചിലവിടാന്‍ എത്തിയതാണ് ആലപ്പുഴ മണപറമ്പില്‍ തോമസ് ജോസഫും(71) ഭാര്യയും. ക്രിസ്മസ് ലൈറ്റുകളുടെ വര്‍ണ വെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന ലണ്ടന്‍ നഗരത്തില്‍ ഒരു രാവ് തങ്ങാന്‍ എത്തിയ കുടുംബത്തിന് തീരാ വേദന ആയി മാറുക ആയിരുന്നു തോമസ് ജോസഫിന്റെ വിയോഗം.


ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന തോമസ് ജോസഫിന് പൊടുന്നനെ നെഞ്ചു വേദന അനുഭവപ്പെടുകയും കുഴഞ്ഞു വീണു മരണം സംഭവിക്കുകയും ആയിരുന്നു. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും സംഭവ സ്ഥലത്തു തന്നെ മരണം നടന്നതായാണ് ലഭ്യമാകുന്ന വിവരം. മൃതദേഹം ലണ്ടന്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


അഞ്ചു മാസം മുന്‍പ് യുകെയില്‍ എത്തിയ തോമസ് ജോസഫും ഭാര്യ റോസമ്മ തോമസും നാട്ടിലേക്ക് മടങ്ങാന്‍ അധിക കാലം ബാക്കി ഇല്ലാത്തതു കൊണ്ട് കൂടിയാണ് ക്രിസ്മസ് വിളക്കുകളുടെ വര്‍ണക്കാഴ്ച സന്ദര്‍ശനത്തിന് ലണ്ടനില്‍ എത്തിയത്. മകന്‍ ടോണിയും മരുമകള്‍ അനുവും മാതാപിതാക്കളെ കൂട്ടി ലണ്ടന്‍ നഗരക്കാഴ്ചകള്‍ കണ്ടു തിരികെ മടങ്ങാന്‍ ഉള്ള ഒരുക്കത്തിനിടെ നെഞ്ചു വേദന അനുഭവപ്പെടുകയും വൈകാതെ മരണം സംഭവിക്കുകയും ആയിരുന്നു


മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. ക്രിസ്മസ് മുന്നില്‍ എത്തി നില്‍ക്കെ കുടുംബത്തില്‍ ഉണ്ടായ തീരാ വേദനയില്‍ എങ്ങനെ ടോണിയേയും അമ്മ റോസമ്മയെയും ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണ് സുഹൃത്തുക്കള്‍. ടോണിയുടെയും അനുവിന്റെയും സുഹൃത്തുക്കള്‍ കേംബ്രിഡ്ജിലെ വീട്ടിലെത്തിയിട്ടുണ്ട്. പ്രവാസിയായ റ്റീനയാണ് തോമസിന്റെയും റോസമ്മയുടെയും മകള്‍.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions