സ്പിരിച്വല്‍

ലണ്ടന്‍ ക്‌നാനായ കാത്തലിക് മിഷനില്‍ ആത്മീയ പ്രഭവിതറി മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെ മിഷന്‍ സന്ദര്‍ശനം


ലണ്ടന്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ ആത്മീയ പ്രഭവിതറി മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മിഷന്‍ സന്ദര്‍ശനം നടത്തി. 13ാം തീയതി വൈകുന്നേരം 7.30 ന് ഹോഡസ്ഡണ്‍ സെന്റ് അഗസ്റ്റിന്‍ ദൈവാലയത്തില്‍ എത്തിച്ചേര്‍ന്ന പണ്ടാരശ്ശേരില്‍ പിതാവിനെ കൈക്കാരന്മാരായ ജോണി കല്ലിടാന്തിയില്‍,സാജന്‍ പടിക്കമ്യാലില്‍, സജീവ് ചെമ്പകശ്ശേരില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയര്‍പ്പണം നടന്നു. പരിശുദ്ധ അമ്മയുടെ സ്‌തോത്രഗീതം പോലെ നമുക്കും ദൈവം കഴിഞ്ഞ നാളുകളില്‍ നല്‍കിയ നല്‍കിയ നന്മകളോര്‍ത്ത് സ്‌തോത്രഗീതം പാടാന്‍ കഴിയണമെന്ന് പിതാവ് തന്റെ വചന സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു.

വി. കുര്‍ബാനയെ തുടര്‍ന്ന് മിഷന്‍ ഞായറാഴ്ചയോടനുബന്ധിച്ച് നടത്തിയ പ്രോഗ്രാമുകളില്‍ നിന്ന് മിഷന്‍ ലീഗിലെ കുട്ടികള്‍ സമാഹരിച്ച തുക കോട്ടയം അതിരൂപത ഏറ്റെടുത്ത് നടത്തുന്ന പഞ്ചാബ് മിഷനിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി മിഷന്‍ ലീഗ് വൈസ് പ്രസിഡന്റ് കെയ്‌ലിന്‍ ഷിനോ, ട്രഷറര്‍ ഡാനിയേല്‍ സജി, ഹെഡ് ടീച്ചര്‍ ഷെനി മച്ചാനിക്കല്‍, ജിന്റു ജിമ്മി ക്ലാക്കിയില്‍, ജെറി തൊണ്ടിപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് പിതാവിന് നല്‍കി.

തുടര്‍ന്ന് ലീജിയണ്‍ ഓഫ് മേരിയില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ക്കായി പിതാവ് പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു. തുടര്‍ന്ന് പിതാവ് എല്ലാവരെയും അഭിസംബോധന ചെയ്തു. പൊതു സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. സ്‌നേഹവിരുന്നോടെ സന്ദര്‍ശനം സമംഗളം പര്യവസാനിച്ചു. സന്ദര്‍ശനത്തോടനുബന്ധിച്ച് മിഷനിലുള്ള വിവിധ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും രോഗികളായിട്ടുള്ളവരെ സന്ദര്‍ശിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും ദിശാബോധവും നല്‍കുന്നതായിരുന്നു പിതാവിന്റെ മിഷന്‍ സന്ദര്‍ശനം.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions