വിദേശം

സ്വവര്‍ഗ ദമ്പതികളെ ചില പ്രത്യേക സാഹചര്യങ്ങളില്‍ ആശീര്‍വദിക്കാന്‍ അനുമതി നല്‍കി മാര്‍പാപ്പ

എല്‍ ജി ബി ടി സമൂഹവുമായുള്ള ബന്ധത്തിന് പുതിയ നിര്‍വചനം നല്‍കി റോമന്‍ കത്തോലിക്ക സഭയും. ചില പ്രത്യേക സാഹചര്യങ്ങളില്‍ സ്വവര്‍ഗ ദമ്പതികളെ ആശിര്‍വദിക്കാന്‍ കത്തോലിക്ക പുരോഹിതര്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ് മാര്‍പ്പാപ്പ. പ്രത്യേക സാഹചര്യങ്ങളില്‍, ഒരേ ലിംഗത്തില്‍ പെടുന്ന ദമ്പതികളേയും, അസാധാരണമായ സാഹചര്യങ്ങളില്‍ വിവാഹിതരാകുന്നവരെയും ആശിര്‍വദിക്കാന്‍ പുരോഹിതരെ അനുമതിക്കണം എന്നാണ് മാര്‍പാപ്പ പറഞ്ഞത്. എന്നാല്‍, ഈ ആശിര്‍വാദം സഭയുടെ അനുഷ്ഠാനങ്ങളുടെയോ, സാധാരണ വിവാഹങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളുടെയോ ഭാഗമാകരുതെന്നും വത്തിക്കാന്‍ അനുശാസിക്കുന്നു.


പുരുഷനും സ്ത്രീയ്ക്കും ഇടയിലുള്ള വിവാഹത്തെ മാത്രം വിവാഹബന്ധമായി കാണുന്ന രീതി തുടരുമെന്നും സഭ അറിയിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് വത്തിക്കാന്‍ പുറപ്പെടുവിച്ച രേഖ ഇന്നലെ മാര്‍പ്പാപ്പ അംഗീകരിച്ചു. ദൈവം എല്ലാത്തിനെയും സ്വാഗതം ചെയ്യുന്നു എന്ന ആശയമാണ് ഇതിന് പിന്നിലെങ്കിലും, ഓരോ കേസിലും അതിന്റെ ചുറ്റുപാടുകളും സാഹചര്യങ്ങളും അനുസരിച്ച് പ്രത്യേകമായ തീരുമാനങ്ങള്‍ എടുക്കാന്‍ വൈദികര്‍ക്ക് അധികാരമുണ്ടായിരിക്കും എന്നും രേഖയില്‍ പറയുന്നു.


വിവാഹത്തെ കുറിച്ചുള്ള പരമ്പരഗത സങ്കല്‍പത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ളതാണ് പുതിയ മാറ്റം എന്ന് ഈ രേഖകള്‍ പുറത്തുവിട്ടുകൊണ്ട് കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. എന്നാല്‍, സഭയുടെ സമീപനം കൂടുതല്‍ വിശാലമാക്കണം എന്ന മാര്‍പ്പപ്പയുടേ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശ രേഖ പുറപ്പെടുവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


സ്വവര്‍ഗ ബന്ധത്തെ പാപമായി തന്നെയാണ് ഇനിയും പരിഗണിക്കപ്പെടുക. ആശിര്‍വാദം സ്വീകരിക്കുന്നവര്‍ക്ക് തികച്ചും ധാര്‍മ്മികമായ ഒരു ഭൂതകാലം ഉണ്ടാകണമെന്നില്ല എന്നും അതില്‍ പറയുന്നു. കത്തോലിക്ക വിശ്വാസ പ്രകാരം, ആശിര്‍വാദം എന്നത് ഒരു പുരോഹിതന്‍ വഴി ദൈവത്തിനോട് നടത്തുന്ന ഒരു പ്രാര്‍ത്ഥനയോ, അപേക്ഷയോ ആണ്. അത് നടത്തുന്ന വ്യക്തിക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ ഉണ്ടാകണം എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന ഒരു കര്‍മ്മം.


അതുകൊണ്ടു തന്നെ സ്വര്‍വര്‍ഗ്ഗ ദമ്പതികളെ ആശിര്‍വദിക്കുന്നത് അത്., അത്തരം വിവാഹങ്ങളോടുള്ള സഭയുടെ സമീപനം മാറി എന്നര്‍ത്ഥമാക്കുന്നില്ല എന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. എന്നിരുന്നാലും ഇത്തരം കാര്യങ്ങളില്‍ സഭയുടെ സമീപനം മയപ്പെടുന്നു എന്നതിന്റെ സൂചനയാണ് ഈ മാറ്റം. 2021-ല്‍ പോപ്പ് പറഞ്ഞിരുന്നത് പുരോഹിതര്‍ക്ക് സ്വവര്‍ഗ ദമ്പതികളെ ആശിര്‍വദിക്കാന്‍ കഴിയില്ല കാരണം ദൈവത്തിന് ഒരിക്കലും പാപത്തെ അനുവദിക്കാന്‍ കഴിയില്ല എന്നായിരുന്നു. എന്നാല്‍, പിന്നീട് ഈ നിലപാറ്റ് തിരുത്താന്‍ ഒരുങ്ങുകയാണെന്ന ചില സൂചനകള്‍ ഒക്ടോബറില്‍ വത്തിക്കാന്‍ നല്‍കിയിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions