വിദേശം

പിതാവിനെ കൊന്ന ശേഷം പ്രാഗില്‍ അക്രമിയുടെ വെടിവെപ്പ്; മരണം 15

ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലെ ചാള്‍സ് യൂണിവേഴ്സിറ്റിയില്‍ അക്രമിയുടെ വെടിയേറ്റ് പതിനഞ്ച് പേല്‍ര്‍ കൊല്ലപ്പെട്ടു. ഡേവിഡ് കൊസാക് എന്ന 24 വയസുകാരനാണ് വെടിവെച്ചത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 3.45 നായിരുന്നു സംഭവം. സ്വന്തം പിതാവിനെ കൊന്നശേഷമാണ് അക്രമി സര്‍വകലാശാലയിലേക്ക് കയറിവന്നത്.


താന്‍ പഠിച്ചിരുന്ന യൂണിവേഴ്‌സിറ്റിയുടെ ആര്‍ട്സ് വിഭാഗത്തിലെ കെട്ടിടത്തിലേക്ക് തോക്കുമായി വന്ന അക്രമി കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ചുവീഴ്ത്തുകയായിരുന്നു.
മുപ്പത്തിയാറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയുടെ വീട്ടില്‍ നിന്നും ഡയറിക്കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ‘ഞാന്‍ ഒരു വലിയ കൂട്ടക്കൊല നടത്താന്‍ പോവുന്നു’ എന്നാണ് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.


കെട്ടിടത്തില്‍ ഇരച്ചുകയറി അക്രമിയെ കൊലപ്പെടുത്തിയിരുന്നില്ലെങ്കില്‍ കൂടുതല്‍ ഇരകള്‍ ഉണ്ടാകുമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി വെളിപ്പെടുത്തി. ടെലിഗ്രാം ആപ്പില്‍ 'സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ ശേഷം ആത്മഹത്യ ചെയ്യണം' എന്ന് ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. വെടിവെപ്പിന്റെ കാരണം ഇതുവരെ വ്യക്തമല്ല.


യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയില്‍ ഒന്നാണ് പ്രാഗിലെ ചാള്‍സ് യൂണിവേഴ്സിറ്റി. അതേസമയം കഴിഞ്ഞ ആഴ്ച ഒരു കാടിന് സമീപത്ത് വെച്ച് ഒരു പിതാവും, കുഞ്ഞും വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നിലും കൊസാക്കാണെന്നാണ് പോലീസ് ഇപ്പോള്‍ കരുതുന്നത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions