ചരമം

യുകെയിലുള്ള മകനും കുടുംബത്തിനുമൊപ്പം താമസിക്കാന്‍ എത്തിയ മാതാവ് കുഴഞ്ഞു വീണു മരിച്ചു

ലണ്ടന്‍: യുകെയിലുള്ള മകനും കുടുംബത്തിനുമൊപ്പം താമസിക്കാന്‍ നാട്ടില്‍ നിന്നെത്തിയ മാതാവിനു അപ്രതീക്ഷിത വിയോഗം. തിരുവനന്തപുരം പൂജപ്പുര തമലം അച്യുതത്ത് ഇല്ലത്ത് എ. ആര്‍. ഉണ്ണികൃഷ്ണന്റെ ഭാര്യ നിര്‍മ്മല ഉണ്ണികൃഷ്ണന്‍ (65) ആണ് കോള്‍ചെസ്റ്ററില്‍ മരിച്ചത്. ഡിസംബര്‍ 22ന് രാവിലെ 11.30 നായിരുന്നു മരണം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ജനുവരിയില്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ ഇരിക്കെയായാണ് അപ്രതീക്ഷിത മരണം


കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി ബാസില്‍ഡണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. യുകെയില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.

മക്കള്‍: അരുണ്‍, അഡ്വ. അനൂപ് ഉണ്ണികൃഷ്ണന്‍. മരുമക്കള്‍: സുമിത അരുണ്‍, ശാരദ അനൂപ്.


യുകെയില്‍ 2022 ജനുവരിയില്‍ വിദ്യാര്‍ഥി വീസയില്‍ എംബിഎ പഠനത്തിനായി ലണ്ടനില്‍ എത്തിയ എ. യു. അരുണിന്റെ മാതാവാണ് നിര്‍മ്മല. പഠന ശേഷം പോസ്റ്റ്‌ സ്റ്റഡി വര്‍ക്കിങ് വീസയില്‍ എസ്സെക്‌സിലെ കോള്‍ചെസ്റ്ററില്‍ താമസിക്കുന്ന അരുണിന്റെയും കുടുംബത്തിന്റെയും ഒപ്പം താമസിക്കുന്നതിന് സന്ദര്‍ശക വീസയില്‍ എത്തിയതായിരുന്നു നിര്‍മ്മലയും ഭര്‍ത്താവും. ക്രിസ്മസ് പ്രമാണിച്ച് അവധി ആയതിനാല്‍ കോറോണറൂടെ ഇന്‍ക്വസ്റ്റിനായി അടുത്ത ബുധനാഴ്ച വരെ കാത്തിരിക്കണം. അതിനുശേഷമേ ഡോക്ടര്‍മാര്‍ യഥാര്‍ഥ മരണകാരണം സ്ഥിരീകരിക്കൂ.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions