സിനിമ

ജപ്പാനിലെ ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് ജൂനിയര്‍ എന്‍ടിആര്‍


ജപ്പാനില്‍ കഴിഞ ദിവസം ഉണ്ടായ ഭൂചലനത്തില്‍ നിന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍. ഒരാഴ്ചയായി ജപ്പാനില്‍ ആയിരുന്നു ജൂനിയര്‍ എന്‍ടിആര്‍. ഇന്നലെ തന്നെ 155 ഓളം ഭൂചലനങ്ങള്‍ ജപ്പാനില്‍ നടന്നിരുന്നു. 12 പേരാണ് ഇതുവരെ മരിച്ചത്.

ജപ്പാനിലുണ്ടായ ഭൂചലനം ഞെട്ടലുണ്ടാക്കിയെന്നും ദുരന്തത്തില്‍ അകപ്പെടാതെ രക്ഷപ്പെടാനായത് ഭാഗ്യം കൊണ്ടാണെന്നും എക്‌സിലൂടെ നടന്‍ പറയിച്ചു. ഇന്ന് പുലര്‍ച്ചയ്ക്കാണ് താന്‍ സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്തി എന്ന വിവരം ജൂനിയര്‍ എന്‍ടിആര്‍ എക്‌സിലൂടെ അറിയിച്ചത്.


ജപ്പാനില്‍ നിന്നും ഇന്ന് നാട്ടില്‍ തിരിച്ചത്തി. ഭൂകമ്പത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. കഴിഞ്ഞയാഴ്ച മുഴുവന്‍ അവിടെയാണ് ചിലവഴിച്ചത്. ഭൂകമ്പത്തില്‍ ബാധിക്കപ്പെട്ടവരോട് സഹതാപം തോന്നുന്നു. അവിടുത്തെ ജനങ്ങള്‍ വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തരായിരിക്കൂ..'എന്നാണ് താരം എക്‌സില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, ഇന്നലെ ഉണ്ടായതില്‍ 7.6ഉം 6ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉള്‍പ്പെടെ കൂടുതലും 3ല്‍ കൂടുതല്‍ തീവ്രതയുള്ളവയായിരുന്നു. ജപ്പാന്റെ മധ്യഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. തിരമാലകള്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിച്ചു. മേഖലയിലെ 32,700 വീടുകളില്‍ വൈദ്യുതി.

ഭൂകമ്പത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ നോട്ടോ പെനിന്‍സുല മേഖലയിലേക്ക് ആയിരത്തോളം സൈനികരെ അയച്ചിട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് റോഡുകള്‍ താറുമാറായി.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions