സിനിമ

മാമുക്കോയയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മോഹന്‍ലാല്‍

മലയാള സിനിമയുടെ പോയവര്‍ഷത്തെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായിരുന്നു നടന്‍ മാമുക്കോയയുടെ വിയോഗം. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ സിനിമയില്‍ സജീവമായി നിന്നിരുന്ന ഒരാളാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം തന്നെ അദ്ദേഹം അഭിനയിച്ച മൂന്ന് സിനിമകളാണ് റിലീസ് ചെയ്തിരുന്നത്. ഏപ്രില്‍ 26-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

മലയാള സിനിമ, ടെലിവിഷന്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എല്ലാം അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയിരുന്നു. പക്ഷേ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയില്ല എന്നുള്ള വലിയൊരു ആക്ഷേപം ആ സമയത്ത് ഉയര്‍ന്നിരുന്നു. മോഹന്‍ലാല്‍ ആ സമയത്ത് ജപ്പാനില്‍ ആയിരുന്നു. മമ്മൂട്ടിയുടെ ഉമ്മ മരിച്ച ശേഷം ഉംറക്ക് പോയതാണെന്നും ഇരുവരും വിളിച്ചിരുന്നുവെന്നും അന്ന് മാമുക്കോയയുടെ മകന്‍ പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് ഒപ്പം മോഹന്‍ലാല്‍ മാമുക്കോയയുടെ വീട്ടില്‍ എത്തി കുടുംബത്തെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മാമുക്കോയയുടെ മകന്‍ നിസാറാണ് ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കുടുംബത്തിലെ യുവതലമുറയ്ക്ക് ഒപ്പം നിന്ന് മോഹന്‍ലാല്‍ സെല്‍ഫി എടുക്കുകയും ചെയ്തു.

മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, മാമുക്കോയ എന്നിവര്‍ ഒരുമിച്ച് നിരവധി സിനിമകളാണ് ചെയ്തിട്ടുള്ളത്. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിച്ച നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ സിനിമകളിലെ ഗഫൂര്‍ക്കാ എന്ന കഥാപാത്രം അത്രമാത്രം പ്രശസ്തമാണ്.

  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  • എല്ലാം തികഞ്ഞ ഒരു 'മാം', രത്‌നകിരീടം സ്വന്തം തലയില്‍ ചാര്‍ത്താം..; പി.പി ദിവ്യയ്ക്ക് മറുപടിയുമായി സീമ ജി നായര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions