സിനിമ

അടുത്ത യാത്ര എന്തുകൊണ്ട് ലക്ഷദ്വീപിലേക്ക് ആയിക്കൂടാ ; ലക്ഷദ്വീപില്‍ നിന്നുളള പ്രധാനമന്ത്രിയുടെ ചിത്രം പങ്കിട്ട് രചന നാരായണന്‍കുട്ടി


ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി നടി രചന നാരായണന്‍കുട്ടി. ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് രചന പിന്തുണ പ്രഖ്യാപിച്ചത്. അടുത്ത യാത്ര എന്തുകൊണ്ട് ലക്ഷദ്വീപിലേക്ക് ആയിക്കൂടാ എന്ന അടിക്കുറിപ്പാണ് ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്നത്. ചിത്രത്തിന് താഴെ തന്റെ മൂന്ന് സുഹൃത്തുകളെയും ടാഗ് ചെയ്തിട്ടുണ്ട്.

ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് ഒട്ടനവധി പേരാണ് രംഗത്തുവരുന്നത്. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം സഞ്ചാരികളെ പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാര്‍ രംഗത്തെത്തിയത്.

അതേസമയം ഇന്ത്യയിലെ ദ്വീപുകള്‍ ആസ്വദിക്കൂ, ശേഷം വിദേശ രാജ്യങ്ങളിലേയ്ക്ക് പോകാമെന്ന് നടി ശ്വേത മേനോന്‍. ലോകത്തെ ഒന്നായി കാണാനാണ് ഇന്ത്യ പഠിപ്പിക്കുന്നത്. എന്റെ രാജ്യം വൈകാരികമായ ഇടമാണ്. ഒരു സൈനികന്റെ മകളെന്ന നിലയില്‍ ഞാന്‍ എന്റെ രാജ്യത്തെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്നും ശ്വേത മേനോന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു.

നിങ്ങള്‍ എത്രത്തോളം അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം രംഗമുയരും. ലക്ഷദ്വീപും ആന്‍ഡമാനും രാജ്യത്തെ മറ്റിടങ്ങളും കണ്ട് തീര്‍ത്തതിന് ശേഷം നമുക്ക് വിദേശ രാജ്യങ്ങള്‍ കാണാം. ഇന്ത്യയിലെ ദ്വീപുകള്‍ കാണാനും ആസ്വദിക്കാനും നമ്മുടെ പ്രദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും അഭ്യര്‍ത്ഥിക്കുകയാണെന്നും ശ്വേത മേനോന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions