നാട്ടുവാര്‍ത്തകള്‍

കൊല്ലത്ത് അച്ഛനും രണ്ട് മക്കളും വീടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പട്ടത്താനത്താണ് സംഭവം. മക്കളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ജവഹര്‍ നഗര്‍ സ്വദേശി ജോസ് പ്രമോദ് (41), മക്കള്‍ ദേവനാരായണ്‍ (9), ദേവനന്ദ (4) എന്നിവരെയാണ് വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് വിവരം പുറത്തുവന്നത്.


കുട്ടികളുടെ മൃതദേഹം സ്​റ്റെയര്‍കേസിന് താഴ്‌വശത്തായി കെട്ടിത്തൂക്കിയ നിലയിലും ജോസിന്റെ മൃതദേഹം കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. ജോസും ഭാര്യ ലക്ഷ്മിയും തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ബിരുദാന്തര ബിരുദ പഠനവുമായി ബന്ധപ്പെട്ട് ലക്ഷ്മി അടുത്തുളള ഹോസ്റ്റലിലായിരുന്നു താമസം. പോസ്​റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുളളൂവെന്നാണ് പൊലീസ് പറയുന്നത്.

  • മൂന്നാമത്തെ ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍
  • കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍
  • ഞങ്ങളെയോര്‍ത്ത് ആരും കരയേണ്ട...എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കും'- ജോസ് കെ മാണി
  • തിരുവല്ലയിലെ ഹോട്ടലില്‍ എത്തിയത് അതിജീവിതയുമായി സംസാരിക്കാനെന്ന് രാഹുല്‍
  • ബേപ്പൂരില്‍ റിയാസിനെതിരെ പിവി അന്‍വറിനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശം
  • മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചു; ഐഷ പോറ്റി കോണ്‍ഗ്രസില്‍
  • കാഞ്ഞിരപ്പള്ളിയില്‍ യുവതിയും യുവാവും വീടിനുള്ളില്‍ മരിച്ച നിലയില്‍
  • രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; എംഎല്‍എക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ കേസ്
  • അയ്യപ്പനെ കൊള്ളയടിച്ചവരില്‍ തന്ത്രിയും! അറസ്റ്റ്
  • ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്ന് നാലര ലക്ഷം രൂപ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions