മോഹന്‍ലാലും ദിലീപും ജയറാമും കുടുംബസമേതം ഗുരുവായൂരില്‍ ; സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹം താരസംഗമം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യം കൊണ്ടു തന്നെ വന്‍ പ്രധാന്യം നേടിയിരിക്കുന്ന സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹം മലയാളം സിനിമാവ്യവസായത്തിലെ സൂപ്പര്‍താരങ്ങളുടെയും സംഗമവേദിയാകും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങിലും വിരുന്നിലുമെല്ലാം മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യമുണ്ടാകും.
മോഹന്‍ലാലും ജയറാമും ദിലീപുമെല്ലാം ഭാര്യമാര്‍ക്കൊപ്പം ഗുരുവായൂരില്‍ എ്ത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി എത്തുന്നതിനാല്‍ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവരും പങ്കെടുക്കും
മോഹന്‍ലാലും ജയറാമും ദീലീപും അവരുടെ ഭാര്യമാരും ക്ഷേത്രത്തിലെത്തി പങ്കാളികളാകും. മമ്മൂട്ടി എറണാകുളത്താകും നവവധൂവരന്മാരെ അനുഗ്രഹിക്കാന്‍ എത്തുക.
മോഹന്‍ലാലും ജയറാമും കുടുംബസമേതമാകും വിവാഹത്തിനെത്തുക എന്നാണ് വിവരം. ദിലീപും കാവ്യാമാധവനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചടങ്ങില്‍ പങ്കെടുക്കും. താലികെട്ടിന് ശേഷം ഗുരുവായൂരിലും എറണാകുളത്തുമായി നടക്കുന്ന റിസപ്ഷനില്‍ മമ്മൂട്ടി എത്തുക എറണാകുളത്താകും. നടി ഉര്‍വ്വശി അടക്കമുള്ളവരും ഗുരുവായൂരില്‍ എത്തും. റിസപ്ഷന്‍ നടക്കുന്ന ഗോകുലം പാര്‍ക്കില്‍ വിപുലമായ ക്രമീകരണമാണ് ഒരുക്കുന്നത്. താലികെട്ടിന് ക്ഷേത്രനടയില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാകും എത്തുക.
ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയിട്ടുള്ള സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യയെ വിവാഹം കഴിക്കുന്നത് മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച രാവിലെ ഏഴു മണിക്ക് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹെലിപ്പാഡിലാണ് പ്രധാനമന്ത്രി ഇറങ്ങുന്നത്. രണ്ട് അകമ്പടി ഹെലികോപ്റ്ററുകള്‍ ആദ്യം ഇറങ്ങിയ ശേഷം അവയ്ക്ക് നടുവിലാകും പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങുക. ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും മോദിക്ക് സ്വീകരണം നല്‍കും.
ബുധനാഴ്ച ഗുരുവായൂരില്‍ 80 വിവാഹങ്ങളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹ സമയത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കാരണം കനത്ത സുരക്ഷാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹസമയത്ത് തന്നെ മറ്റു മണ്ഡപങ്ങളില്‍ താലി കെട്ടുന്നവര്‍ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റും കാണിക്കേണ്ടി വരും.