സിനിമ

വാലിബന്‍ റിലീസാകുമ്പോള്‍ യുകെയില്‍ ഫാന്‍സ് മീറ്റ്: യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും മലൈക്കോട്ടൈ വാലിബന്‍ എത്തും

ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടേ വാലിബന്‍' ജനുവരി 25 മുതല്‍ ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മലൈക്കോട്ടേ വാലിബന്റെ ബ്രഹ്‌മാണ്ഡ റിലീസിനോടനുബന്ധിച്ച് യുകെയില്‍ 'വാലിബന്‍ ഫെസ്റ്റിവല്‍' എന്ന പേരില്‍ മോഹന്‍ലാല്‍ ഫാന്‍സ്മീറ്റ്, ക്ലബ് നൈറ്റ് അടക്കം വിവിധ ഇനം പരിപാടികളാണ് ആര്‍എഫ് ടി ഫിലിംസ് ഒരുക്കിയിട്ടുള്ളത്.


ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷകര്‍ നോക്കികാണുന്നത്. മലയാള സിനിമയുടെ ഏറ്റവും വലിയ ഓവര്‍സീസ് വിതരണക്കാരായ ആര്‍ എഫ് ടി ഫിലിംസാണ് ചിത്രം യൂറോപ്പിലും യുകെയിലും പ്രദര്‍ശനത്തിനെത്തിക്കുന്നത്.


ഇത്തവണ മലൈക്കോട്ടേ വാലിബന് വേണ്ടി മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസിനാണ് ആര്‍ എഫ് ടി ഫിലിംസ് ഒരുങ്ങുന്നത്. 35 ഓളം വരുന്ന യൂറോപ്യന്‍ രാജ്യങ്ങളിലാണ് 'മലൈക്കോട്ടേ വാലിബന്‍' റിലീസിന് എത്തിക്കുന്നത്. ഇത് ആദ്യമായിട്ടാണ് ഒരു മലയാള സിനിമയ്ക്ക് 35 ഓളം യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി ലഭിക്കുന്നത്.


ഇന്ത്യക്ക് പുറത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റെക്കോര്‍ഡ് സ്‌ക്രീന്‍ കൗണ്ടും ഇനിമുതല്‍ മലൈക്കോട്ടേ വാലിബന്റെ പേരിലും ആര്‍ എഫ് ടി ഫിലിംസിന്റെ പേരിലും ആയിരിക്കും എന്ന് അണിയറപ്രവര്‍ത്തകര്‍. 175 പരം തിയേറ്ററുകളിലാണ് മലൈക്കോട്ടേ വാലിബന്‍ യുകെയില്‍ റിലീസിന് എത്തുന്നത്. കൂടാതെ ആദ്യമായി ഒരു മലയാള സിനിമയ്ക്ക് രണ്ടാഴ്ച മുന്നേയുള്ള പ്രീ ബുക്കിംഗ് സൗകര്യങ്ങളടക്കം യുകെയില്‍ ആര്‍ എഫ് ടി ഫിലിംസ് ഒരുക്കിയിട്ടുണ്ട്.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions