സിനിമ

ജയ് ശ്രീറാം വിളിയുമായി രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ചു നടി രേവതി

അയോധ്യയില്‍ പുതിയ രാം ലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടത്തിയതിന് പിന്നാലെ ഒട്ടേറെ സെലിബ്രിറ്റികളാണ് രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയത്. മിക്കവരും തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് രാമക്ഷേത്ര പ്രതിഷ്ഠയുടെ ചിത്രങ്ങളടക്കം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രയപ്പെട്ട താരം രേവതിയും രാം ലല്ലയുടെ മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് രാമക്ഷേത്രം തനിക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

ജയ് ശ്രീറാം വിളിയോട് കൂടിയാണ് രേവതി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ രാം ലല്ലയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതുവരെയും പരസ്യമായ രാഷ്‌ട്രീയ നിലപാടുകള്‍ ഒന്നും തന്നെ വ്യക്തമാക്കാത്ത രേവതി 1996 ലെ തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്നു. മദ്രാസ് സൗത്തില്‍ നിന്നും ജനവിധി തേടിയ താരം 42,906 വോട്ടുകളും നേടിയിരുന്നു. ആ തരത്തില്‍ തമിഴ് നാട്ടില്‍ ആധിപത്യം പുലര്‍ത്താന്‍ പാടുപെടുന്ന ബിജെപി രേവതിയുടെ നിലപാടിനെ ഏറെ ശ്രദ്ധയോടെയാവും നോക്കിക്കാണുന്നത്.


രേവതിയുടെ കൂടെ ഡബ്ലിയുസിസിയില്‍ ഉള്ള പാര്‍വതി, റിമ എന്നിവരടക്കം പ്രതിഷ്ഠാ ദിനത്തില്‍ ഭരണഘടനയുടെ ആമുഖം പോസ്റ്റ് ചെയ്തു വിയോജിപ്പ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് രേവതിയുടെ പോസ്റ്റ് വന്നത്.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions