സിനിമ

ഒരു തമിഴ്‌നടന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായി; നടി മാലാ പാര്‍വതി

തമിഴ് സിനിമാ നടന്റെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തി നടി മാലാ പാര്‍വതി. ഓപ്പോസിറ്റ് അഭിനയിക്കുന്ന ഒരു തമിഴ്‌നടന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് താരം ഒരഭിമുഖത്തില്‍ പറയുന്നത്.

'മലയാളികളുടെ അടുത്തു നിന്ന് തനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഒരു തമിഴ് നടന്‍ എന്റെ ഓപ്പസിറ്റ് അഭിനിയിക്കാന്‍ വന്നപ്പോള്‍ കുറച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അതെനിക്കു വിഷമമുണ്ടാക്കി, ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ സതീഷ് പറഞ്ഞത് നിന്റടുത്ത് സിനിമയില്‍ പോകാന്‍ ആരും പറഞ്ഞില്ലല്ലോ എന്തായാലും സിനിമയിലേക്കു വന്നു ഇനി തോറ്റു പിന്മാറരുത്.' എന്നാണ് എന്നും മാലാ പാര്‍വതി വിശദീകരിക്കുന്നു.

അയാളുടെ മനസ്സില്‍ ഇത്രയും വൃത്തികേടുകള്‍ ഉണ്ട്. അയാള്‍ക്ക് മര്യാദയ്ക്ക് പെരുമാറാന്‍ പറ്റില്ലെന്നു വച്ച് നമ്മള്‍ വീട്ടില്‍ ഇരിക്കേണ്ട ആള്‍ക്കാരല്ലല്ലോ എന്നാണ് സതീഷ് പറഞ്ഞതെന്നും മാലാ പാര്‍വതി പറയുന്നു.

തന്റെ അഭിപ്രായത്തില്‍ അഭിനയം എന്നല്ല ഒരു മേഖലയും സേഫ് പ്രഫഷനായിട്ട് കാണുന്നില്ല. എല്ലാ മേഖലയിലുംപെട്ട ആള്‍ക്കാരോട് അടുത്തു പെരുമാറുമ്പോള്‍ അവരു പറയും അയ്യോ അയാള് ഭയങ്കര കുഴപ്പമാണ്. അയാളു നമ്മുടെ അടുത്ത് കിണുങ്ങിക്കൊണ്ടു വരും എന്നൊക്കെ.

ബേസിക് ആയിട്ട് മനുഷ്യന്റെ മനസ്സ് അങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് സിനിമ എന്നുള്ളതെന്നല്ല എല്ലാ മനുഷ്യന്റെ മനസ്സും അങ്ങനെയാണ്. സ്വാര്‍ഥതയാണ് മനുഷ്യമനസ്സിന്റെ കോര്‍ എന്നു പറയുന്നത്. എല്ലാത്തിനും ഒരു ജാഗ്രതയുണ്ടാകണമെന്നാണ് മാലാ പാര്‍വതിയുടെ വാക്കുകള്‍.

ഏതു നിമിഷവും നമ്മള്‍ വിശ്വസിക്കുന്ന ഒരാളുടെ അടുത്തു നിന്നു പോലും ഇങ്ങനെയൊരു ആക്റ്റ് വരാം. അതുകൊണ്ട് നമ്മള്‍ കൊടുക്കുന്ന ബോഡി ലാംഗ്വേജ് ആയാലും നമ്മള്‍ പറയുന്ന വര്‍ത്തമാനങ്ങളും വളരെ ശ്രദ്ധയോടെ തന്നെ ചെയ്യണം. അത് നമ്മളൊരു സ്‌കില്‍ പഠിക്കുന്നതു പോലെയാണ്. നമുക്ക് ഫിനാന്‍ഷ്യല്‍ ഫ്രോഡ് സംഭവിക്കാറില്ലേ അതുപോലെയാണ് കരുതിയിരിക്കണം.

സ്ത്രീകളെ ഇങ്ങനെ പറഞ്ഞു പഠിപ്പിച്ചല്ല വളര്‍ത്തുന്നത്. ഇങ്ങനെയൊരാള്‍ അറ്റാക്ക് ചെയ്യാന്‍ സാധ്യതയുണ്ട്. ഒരു കുഞ്ഞ് മുറ്റത്തിറങ്ങി കളിക്കുമ്പോള്‍ അവളെ ആരെങ്കിലും ഉപദ്രവിക്കാന്‍ വരുമോ എന്ന് അവളെ പഠിപ്പിച്ചിട്ടില്ല. പെട്ടെന്നൊരു ബാഡ് ടച്ച് വരുമ്പോള്‍ അവളുടെ മനസ്സിലത് ലൈഫ് ലോങ് ട്രോമയായിപ്പോകും. ഒന്നുകില്‍ നമ്മള്‍ പഠിപ്പിക്കുക നമ്മുടെ കുട്ടികളെ ഇങ്ങനെയൊക്കെ അറ്റാക്ക് വരും. വണ്ടി വന്നാല്‍ ഇടിക്കും എന്നു പറയാത്തവരില്ലല്ലോ അതുപോലെ മനുഷ്യരാണ് ചിലപ്പോള്‍ ഉപദ്രവിക്കും എന്നു പറഞ്ഞു തന്നെ വളര്‍ത്തുകയെന്നും മാലാ പാര്‍വതി പറഞ്ഞു.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions