സിനിമ

കള്ളപ്പണം വെളുപ്പിക്കല്‍: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് നേരിട്ട് പങ്കുണ്ടെന്ന്


ഇരുനൂറ് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് നേരിട്ട് പങ്കുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് നല്‍കി. ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സത്യം മറച്ചുവെന്നും കേസില്‍ കുറ്റവാളിയായ സുകേഷ് ചന്ദ്രശേഖറിന്റെ വരുമാനം കൈവശം വയ്‌ക്കുന്നതിലും ഉപയോഗിച്ചതിലും നടിക്ക് ബോധപൂര്‍വം പങ്കുണ്ടെന്നാണ് കണ്ടെത്തല്‍.


നേരത്തെ ചന്ദ്രശേഖറിന്റെ അറസ്റ്റിന് ശേഷം അവര്‍ ഫോണില്‍ നിന്ന് മുഴുവന്‍ വിവരങ്ങളും നീക്കം ചെയ്തു. തെളിവുകള്‍ നശിപ്പിക്കാന്‍ അവര്‍ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കുറ്റകൃത്യത്തില്‍ നിന്നുള്ള വരുമാനം അവര്‍ ആസ്വദിക്കുകയും ഉപയോഗിക്കുകയും കൈവശം വയ്‌ക്കുകയും ചെയ്തിരുന്നെന്നത് സംശയാതീതമായി തെളിഞ്ഞു. പ്രതി ചന്ദ്രശേഖറിന്റെ കുറ്റകൃത്യത്തിന്റെ വരുമാനം കൈവശം വയ്‌ക്കുന്നതിലും ഉപയോഗിച്ചതിലും നടി ബോധപൂര്‍വം പങ്കാളിയാണെന്ന് തെളിയിക്കപ്പെടുന്നുവെന്ന് ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.


ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ അപേക്ഷയ്‌ക്ക് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡിയുടെ വാദം. ചന്ദ്രശേഖറുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സത്യം ഫെര്‍ണാണ്ടസ് ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ലെന്നും തെളിവുകള്‍ നേരിടുന്നതുവരെ എല്ലായ്‌പ്പോഴും വസ്തുതകള്‍ മറച്ചുവെച്ചുവെന്നും ഇഡി മറുപടിയില്‍ അവകാശപ്പെട്ടു.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions