നടിയും മോഡലുമായ പൂനം പാണ്ഡെ(32) അന്തരിച്ചെന്ന് വാര്‍ത്ത. സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. താരത്തിന്റെ ഇന്‍സ്റ്റഗ്രാം വഴിയാണ് മാനേജര്‍ വിവരമറിയിച്ചത്.
'ഈ പ്രഭാതം ഞങ്ങളെ സംബന്ധിച്ച് വളരെ അധികം ബുദ്ധിമുട്ടേറിയതാണ്. പ്രിയപ്പെട്ട പൂനത്തെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ അഗാധമായ സങ്കടമുണ്ട്.
ബന്ധപ്പെടുന്ന ഓരോ വ്യക്തിയും ശുദ്ധമായ സ്നേഹത്തോടും ദയയോടും കൂടിയായിരുന്നു അവളോട് പെരുമാറിയിരുന്നത്. ഇത് വേദനയുടെ ടൈം ആണ്, അവളെ ഓര്‍ക്കുന്ന ഈ സമയത്ത് സ്വകാര്യത മാനിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.'
എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ്. ഉത്തര്‍പ്രദേശിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യമെന്നാണ് ഇന്ത്യ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പോലും സജീവമായിരുന്ന നടിയുടെ വിയോഗത്തെ പറ്റി വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ പറയുന്നതും.