സിനിമ

അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല; നടന്‍ ബാലയുടെ ഭാര്യ


നടന്‍ ബാലയുടെ ഭാര്യ എലിസബത്ത് പങ്കുവെച്ച പുതിയ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അതീവ സങ്കടത്തിലൂടെയാണ് എലിസബത്ത് കടന്നുപോകുന്നതെന്ന് ഈ കുറിപ്പിലൂടെ മനസിലാക്കാന്‍ സാധിക്കും.

നിങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍ എന്ന് തുടങ്ങുന്ന വരികളുളള കുറിപ്പാണ് അവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഹൃദയശുദ്ധിയുളളവര്‍ സ്‌നേഹിക്കുന്നവരില്‍ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചാണ് കുറിപ്പിന്റെ ബാക്കി ഭാഗം.

നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നത് ബാലയുമായി എന്തിനാണു പിരിഞ്ഞതെന്നും എല്ലാം സഹിക്കാന്‍ ദൈവം എലിസബത്തിനു ശക്തി നല്‍കട്ടെയെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.

2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഇരുവരുടെയും ഇടയില്‍ പെട്ടെന്നെന്തു സംഭവിച്ചു എന്നതാണ് ആരാധകര്‍ ചോദിക്കുന്നത്.


ബാല ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും പിന്നീട് വീട്ടിലെത്തിയപ്പോഴുമെല്ലാം എലിസബത്ത് കൂടെയുണ്ടായിരുന്നു. പക്ഷേ കുറച്ച് മാസങ്ങളായി ബാലയ്‌ക്കൊപ്പം എലിസബത്തിനെ കാണാതിരുന്നത് ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. അതേസമയം ജോലിക്കായി കേരളം വിട്ടു വന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറയുന്നെങ്കിലും എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം യൂട്യൂബ് ചാനല്‍ വഴി വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവെക്കുന്നുണ്ട്.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions