സിനിമ

കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കില്ലെന്ന് അന്ന് പറഞ്ഞോ? ദിവ്യ ഉണ്ണി വെളിപ്പെടുത്തുന്നു



മലയാളത്തിലെ യുവനായികയായി തിളങ്ങി നില്‍ക്കവേ ദിവ്യ ഉണ്ണി, കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കില്ലെന്നും നടനെ നിറത്തിന്റെ പേരില്‍ അപമാനിച്ചുവെന്ന തരത്തില്‍ വലിയ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ പേരില്‍ പലപ്പോഴും നടി വിമര്‍ശനങ്ങളും നേരിട്ടു. ഇക്കാര്യത്തില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി.

'അതിനെ കുറിച്ച് സംസാരിക്കുന്നില്ല ഞാന്‍. കാരണം കമന്റുകള്‍ തന്നെയാണ്. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അതാരു ജസ്റ്റിഫിക്കേഷന്‍ പോലെ ആകും. നമ്മള്‍ ശരിയാണ് അല്ല ങ്കില്‍ നമ്മള്‍ നമ്മളുടെ ഭാഗം പറയുമ്പോലെ ഒക്കെയാവും. അതോണ്ട് അതേ കുറിച്ച് പറയാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. മണിച്ചേട്ടനുമായുള്ള ബന്ധം എന്ന് പറയുന്നത്, ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ചെയ്തതാണ്. അദ്ദേഹത്തിന്റെ ആത്മവിനോടുള്ള ബഹുമാനം കാണിച്ച് കൊണ്ടുതന്നെ ഞാന്‍ പറയുകയാണ്. ആ സംഭവത്തിന്റെ സത്യാവസ്ഥ എന്താണ് എന്ന് എനിക്ക് അറിയാം. ഇത്തരത്തില്‍ എഴുതുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല. അവര്‍ മറുപടിയും നമ്മുടെ സമയവും അര്‍ഹിക്കുന്നില്ല. ഞാന്‍ നെഗറ്റീവ് കമന്റുകള്‍ നോക്കാറുമില്ല', എന്നാണ് ദിവ്യ ഉണ്ണി പറഞ്ഞത്.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions