സിനിമ

മമ്മൂട്ടി ചിത്രം 'ഭ്രമയുഗ'ത്തിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി കോട്ടയത്തെ കുഞ്ചമണ്‍ ഇല്ലം

മമ്മൂട്ടി ചിത്രം 'ഭ്രമയുഗ'ത്തിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി എത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലക്കാരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തില്‍ കുഞ്ചമണ്‍ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുക എന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

കുഞ്ചമണ്‍ പോറ്റി തീം എന്ന പേരില്‍ ചിത്രത്തിലെ ഗാനവും പുറത്തുവിട്ടിരുന്നു. 'കുഞ്ചമണ്‍ പോറ്റി' അല്ലെങ്കില്‍ 'പുഞ്ചമണ്‍ പോറ്റി' എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണ്. സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സല്‍കീര്‍ത്തിയെ ബാധിക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ കുഞ്ചമണ്‍ ഇല്ലക്കാരെ കുറിച്ച് പറയുന്നുണ്ട്. തങ്ങള്‍ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണ്. ഭ്രമയുഗത്തില്‍ ഐതീഹ്യമാലയില്‍ നിന്നും എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് സിനിമയില്‍ പറയാന്‍ പോകുന്നത്. ഭ്രമയുഗത്തിലെ കുഞ്ചമണ്‍ പോറ്റി എന്ന കഥാപാത്രം ദുര്‍മന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്.

ഇത് തങ്ങളുടെ കുടുംബത്തിന് സമൂഹത്തിന്റെ മുന്നില്‍ ചീത്തപ്പേര് ഉണ്ടാക്കും. മാത്രമല്ല, മമ്മൂട്ടിയെ പോലൊരു നടന്‍ അഭിനയിക്കുന്ന ചിത്രം ഒരുപാട് പേരെ സ്വാധീനിക്കും. ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തങ്ങളോട് ഇത് സംബന്ധിച്ച് വിശദീകരിക്കാന്‍ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല.

ഇത്തരമൊരു സിനിമ കുടുംബത്തെ മനഃപൂര്‍വം താറടിക്കാനും സമൂഹത്തിന് മുന്നില്‍ മാനം കെടുത്താനും വേണ്ടിയാണെന്ന് ഭയമുണ്ട്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമര്‍ശങ്ങളും നീക്കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions