സിനിമ

മലയാള സിനിമ വീണ്ടും സ്തംഭിക്കുന്നു; വ്യാഴാഴ്ച മുതല്‍ സിനിമ റിലീസ് ചെയ്യില്ല!

മലയാള സിനിമ വീണ്ടും സ്തംഭനത്തിലേയ്ക്ക്. വ്യാഴാഴ്ച മുതല്‍ സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന തീരുമാനവുമായി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. സിനിമകള്‍ ധാരണ ലംഘിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കുന്നുവെന്നാണ് ഫിയോക്കിന്റെ ആരോപണം. ഫിയോക്കിന്റെ നിര്‍ദേശവും സത്യവാങ്മൂലവും ലംഘിച്ച് നിര്‍മ്മാതാക്കള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കുന്നതിനാല്‍ സിനിമ റിലീസ് നിര്‍ത്തിവയ്ക്കും എന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്.

തിയേറ്ററില്‍ എത്തി 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ സിനിമ ഒ.ടി.ടിക്ക് നല്‍കുകയുള്ളു എന്ന സത്യവാങ്മൂലം ഫിലിം ചേംബറില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ നല്‍കുന്നതാണ്. ഇത് പലതവണയായി പല നിര്‍മ്മാതാക്കളും ലംഘിച്ച് സിനിമ ഇറങ്ങിയ അടുത്ത ദിവസം തന്നെ ഒ.ടി.ടിക്ക് കൊടുക്കുന്നത്. ഇത് തിയേറ്ററുടമകള്‍ക്ക് നഷ്ടം ഉണ്ടാക്കുകയാണ്.

അതുകൊണ്ട് ഈ വിഷയത്തില്‍ ഒരു തീരുമാനം വരുന്നത് വരെ തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ് ഫിയോക്കിന്റെ തീരുമാനം. എന്നാല്‍ സിനിമയുടെ റിലീസിന് ശേഷം മാത്രമേ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ചിത്രം വാങ്ങുന്നുള്ളു എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. അങ്ങനെ വാങ്ങുന്ന സിനിമകള്‍ 42 ദിവസം അല്ല, ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കൊടുക്കാന്‍ അവര്‍ പറയുന്നുണ്ട്.

അതിനാല്‍ 42 ദിവസം വരെ കാത്തിരുന്നാല്‍ അത് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമാണ്. ആ നഷ്ടം സഹിക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് പല സിനിമകളും നേരത്തെ ഒ.ടി.ടിക്ക് നല്‍കണ്ട അവസ്ഥ വരുന്നത് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫിലിം ചേംബറില്‍ ഈ വിഷയം ഫിയോക് ഉന്നയിച്ചിരുന്നു. ഫിലിം ചേംബര്‍ 28-ാം തിയതി ഒരു യോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും.

എന്നാല്‍ തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും എന്ന തീരുമാനം ഫിലിം ചേംബറിനെ അറിയിച്ചിട്ടില്ല. അതേസമയം, സിംഗിള്‍ സ്‌ക്രീന്‍ ഉള്ള തിയേറ്ററുടമകളെ നിര്‍മ്മാതാക്കള്‍ തരംതാഴ്ത്തുകയും മള്‍ട്ടിപ്ലെക്‌സുകളെ സഹായിക്കാന്‍ നിര്‍മ്മാതാക്കള്‍ മുന്‍കൈ എടുക്കുന്നുവെന്ന ആരോപണവും ഫിയോക് ഉന്നയിക്കുന്നുണ്ട്. അതും തിയേറ്ററുടമകളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions