സിനിമ

വ്യാജ അക്കൗണ്ട് വഴി പണം തട്ടിപ്പ്; പരാതിയുമായി നടി വിദ്യാ ബാലന്‍

സ്വന്തം പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിര്‍മ്മിച്ച് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിയുമായി ബോളിവുഡ് താരം വിദ്യ ബാലന്‍. മുംബൈ ഖാര്‍ പൊലീസാണ് താരത്തിന്റെ പരാതിയില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. വിദ്യാ ബാലന്റേതെന്ന് തോന്നിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം ഐഡി സൃഷ്ടിച്ച്, ജോലി നല്‍കാമെന്ന് പറഞ്ഞ് സന്ദേശമയച്ചായിരുന്നു ഇയാള്‍ ആളുകളോട് പണം ആവശ്യപ്പെട്ടത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവം തന്റെ ശ്രദ്ധയിലെത്തിയതോടെ വിദ്യ ബാലന്‍ മുംബൈ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. താരത്തിന്റെ പരാതിയില്‍ ഐടി സെക്ഷന്‍ 66 (സി) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് മുംബൈയിലെ ഖാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ അക്കൗണ്ടിനെക്കുറിച്ച് വിദ്യാ ബാലന്‍ കഴിഞ്ഞ ദിവസംസോഷ്യല്‍ മീഡിയോ പോസ്റ്റിലൂടെ മുന്നറിയിപ്പും നല്‍കിയിരുന്നു. വ്യാജ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും താരം കുറിച്ചു.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions