സിനിമ

ബിഗ് ബോസ് ഷോ തുടങ്ങുന്നതിന് മുമ്പേ സര്‍പ്രൈസുമായി മോഹന്‍ലാല്‍

മിനിസ്‌ക്രീനിലെ സൂപ്പര്‍ ഹിറ്റ് ഷോയാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ എത്തുന്ന ഷോയുടെ മലയാളം സീസണിനും ആരാധകര്‍ ഏറെയാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ ആഘോഷിക്കാറുണ്ട്. ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ അപൂര്‍വ്വ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അവതാരകന്‍ മോഹന്‍ലാല്‍ ഇപ്പോള്‍.

ആറാം സീസണിലെ മത്സരാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന ഉദ്ഘാടന ചടങ്ങിന് മുമ്പ് തന്നെ ആദ്യത്തെ രണ്ട് മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ പ്രതിനിധികളായ കോമണര്‍ മത്സരാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. റസ്മിന്‍ ബായ്, നിഷാന എന്നിവരാണ് ഈ രണ്ട് മത്സരാര്‍ത്ഥികള്‍.

കായികാധ്യാപികയും ബൈക്ക് റൈഡറുമാണ് റസ്മിന്‍ ബായ്, യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നിഷാന. ബിഗ് ബോസിലെ പതിവിന് വിപരീതമായാണ് ഇത്തവണ രണ്ട് കോമണര്‍ മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

സീസണ്‍ 5 മുതലാണ് കോമണര്‍ മത്സരാര്‍ത്ഥി എത്താന്‍ ആരംഭിച്ചത്. സീസണ്‍ 5ല്‍ ഗോപിക ഗോപി എന്ന ഒറ്റ മത്സരാര്‍ത്ഥി മാത്രമാണ് ഉണ്ടായത്. മാര്‍ച്ച് 10 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 6ന്റെ ലോഞ്ച്.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions