സിനിമ

ഓസ്‌കറില്‍ 7 അവാര്‍ഡുകള്‍ നേടി 'ഓപണ്‍ഹെയ്മര്‍'; കിലിയന്‍ മര്‍ഫി മികച്ച നടന്‍, എമ്മ സ്റ്റോണ്‍ നടി



96ാം ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപണ്‍ഹെയ്മര്‍. ഏഴ് അവാര്‍ഡുകളാണ് ഓപണ്‍ഹെയ്മര്‍ നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ തുടങ്ങിയവ ഓപണ്‍ ഹെയ്മര്‍ സ്വന്തമാക്കി.

ആറ്റം ബോംബിന്റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രത്തിലൂട അവതരിപ്പിച്ചത്. കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. റോബര്‍ട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടന്‍. എമ്മ സ്റ്റോണിന്റെ മികച്ച നടി പുരസ്‌കാരം അടക്കം പൂവര്‍ തിംങ്ക് നാല് അവാര്‍ഡുകള്‍ നേടി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്‌കാരം മാത്രമാണ് ലഭിച്ചത്.

ജിമ്മി കമ്മല്‍ ആയിരുന്നു ലോസ് ഏഞ്ചലസിലെ ഡോള്‍ബി തീയറ്ററില്‍ നടന്ന ചടങ്ങിന്റെ അവതാരകന്‍. ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം നടക്കുന്ന ഗാസയില്‍ സമാധാനത്തിന് വേണ്ടി ഒരുകൂട്ടം സെലബ്രെറ്റികള്‍ കറുത്ത റിബണ്‍ ധരിച്ചാണ് ഓസ്‌കാര്‍ ചടങ്ങിന് എത്തിയത്. അതേസമയം മികച്ച വസ്ത്രാലങ്കരത്തിന് അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ഹോളിവുഡ് നടന്‍ ജോണ്‍ സീന എത്തിയത് പൂര്‍ണ്ണ നഗ്‌നനായിട്ടായിരുന്നു.

പുരസ്‌കാരങ്ങള്‍

മികച്ച ചിത്രം ഓപ്പണ്‍ഹൈമര്‍

മികച്ച നടി – എമ്മ സ്റ്റോണ്‍ (പുവര്‍ തിങ്‌സ്)

മികച്ച സംവിധായകന്‍ – ക്രിസ്റ്റഫര്‍ നോളന്‍ (ഓപ്പണ്‍ഹൈമര്‍)

മികച്ച നടന്‍ – കിലിയന്‍ മര്‍ഫി (ഓപ്പണ്‍ഹൈമര്‍)

ഒറിജിനല്‍ സോങ് – വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍, ബില്ലി എലിഷ്, ഫിനിയാസ് ഓ കോണല്‍ (ബാര്‍ബി)

ഒറിജിനല്‍ സ്‌കോര്‍ ലുഡ്‌വിഗ് ഗൊറാന്‍സണ്‍ (ഓപ്പണ്‍ഹൈമര്‍)

ബെസ്റ്റ് സൗണ്ട് – ദ സോണ്‍ ഓഫ് ഇന്‍ട്രെസ്റ്റ്

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം – ദ വന്‍ഡര്‍ഫുള്‍ സ്റ്റോറി ഓഫ്! ഹെന്റി ഷുഗര്‍

മികച്ച ഛായാഗ്രഹണം – ഹൊയ്‌തെ വാന്‍ ഹൊയ്തമ (ഓപ്പണ്‍ഹൈമര്‍)

മികച്ച സഹനടി – ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് (ദ ഹോള്‍ഡോവേഴ്‌സ്)

മികച്ച സഹനടന്‍ – റോബര്‍ട്ട് ഡൗണി ജൂനിയര്‍ (ഓപ്പണ്‍ഹൈമര്‍)

ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ്

മികച്ച ചിത്രം സംയോജനം – ജെനിഫര്‍ ലാമെ (ഓപ്പണ്‍ഹൈമര്‍)

ബെസ്റ്റ് വിഷ്വല്‍ എഫക്ട്‌സ് – ഗോഡ്‌സില്ല മൈനസ് വണ്‍

മികച്ച അന്താരാഷ്ട്ര ചിത്രം – ദ സോണ്‍ ഓഫ് ഇന്‍ട്രെസ്റ്റ്

വസ്ത്രാലങ്കാരം – ദ പുവര്‍ തിങ്‌സ്

ബെസ്റ്റ് മേക്ക്അപ്പ് – ദ പുവര്‍ തിങ്‌സ്

മികച്ച തിരക്കഥ – അനാട്ടമി ഓഫ് എ ഫാള്‍

മികച്ച അവലംബിത തിരക്കഥ – അമേരിക്കന്‍ ഫിക്ഷന്‍

മികച്ച അനിമേഷന്‍ ചിത്രം – ദി ബോയ് ആന്‍ഡ് ദി ഹേറോണ്‍

ബെസ്റ്റ് അനിമേറ്റഡ് ഷോര്‍ട്ട് – വാര്‍ ഈസ് ഓവര്‍, ഇന്‍സ്‌പേഡ് ബൈ ദ മ്യൂസിക് ഓഫ് ജോണ്‍ ആന്‍ഡ് യോകൊ

ബെസ്റ്റ് ഡോക്യുമെന്ററി ഷോര്‍ട്ട് – ദ ലാസ്റ്റ് റിപ്പയര്‍ ഷോപ്പ്

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions