യു.കെ.വാര്‍ത്തകള്‍

എനര്‍ജി ബില്ലുകളില്‍ 200 പൗണ്ട് വര്‍ദ്ധന വരുന്നുവെന്ന് മുന്നറിയിപ്പ്

ബ്രിട്ടനില്‍ ഗ്യാസ് ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളുമായി ഗവണ്‍മെന്റ് മുന്നോട്ടുപോവുകയാണ്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം ജനങ്ങളുടെ എനര്‍ജി ബില്ലുകളില്‍ പ്രതിഫലിക്കുമെന്നാണ് മുന്നറിയിപ്പ്. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ബില്‍ ഇനത്തില്‍ നൂറുകണക്കിന് പൗണ്ട് അധികം ചെലവ് വരുമെന്നാണ് മുന്നറിയിപ്പ്.

പവര്‍ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനായി വരുന്ന ചെലവാണ് ഒരു ദശകത്തോളം ബില്ലുകളില്‍ 200 പൗണ്ട് അധികം നല്‍കി ജനങ്ങള്‍ വഹിക്കേണ്ടി വരുമെന്ന് ഓറോറാ എനര്‍ജി റിസേര്‍ച്ച് പറയുന്നു. 2035-ല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം അഞ്ചില്‍ നാലായി കുറയ്ക്കാനുള്ള ലക്ഷ്യം നേടാന്‍ പ്ലാന്റുകള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി റിഷി സുനാക് വ്യക്തമാക്കി.

കാലാവസ്ഥയെ ആശ്രയിച്ചുള്ള വൈദ്യുതി ഗ്രിഡില്‍ തുടര്‍ന്നാല്‍ കാറ്റ് വീശാത്തപ്പോഴും, സൂര്യന്‍ ജ്വലിക്കാത്തപ്പോഴും ഊര്‍ജ്ജത്തിന് മറ്റ് വഴികള്‍ തേടേണ്ടി വരുമെന്ന് എനര്‍ജി സെക്രട്ടറി ക്ലെയര്‍ കൗടിനോ പറഞ്ഞു. ഇതിന് പിന്തുണ നല്‍കാന്‍ ഗ്യാസ് ഉപയോഗിച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം തകരാറിലാകുന്നതിനെ അഭിമുഖീകരിക്കേണ്ടി വരും, കൗടിനോ പറഞ്ഞു.

ബ്രിട്ടന് നിലവില്‍ 32 ഗ്യാസ് ഊര്‍ജ്ജ പവര്‍ സ്റ്റേഷനുകളാണുള്ളത്. ഇവിടെ നിന്നും 20 മില്ല്യണ്‍ വീടുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ ആവശ്യമായ 27 ജിഗാവാട്ട് ഉത്പാനവും നടക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടെ ഉണ്ടായ എനര്‍ജി നയങ്ങളിലെ അനിശ്ചിതാവസ്ഥ മൂലം പുതിയവ നിര്‍മ്മിക്കപ്പെട്ടില്ല. പ്രായമേറിയ ഗ്യാസ് പ്ലാന്റുകളെയാണ് ഇപ്പോള്‍ ബ്രിട്ടന്‍ ആശ്രയിക്കുന്നത്.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടെ പകുതിയിലേറെ അടച്ച് പൂട്ടേണ്ടതായും വരും. ഇതോടെ വൈദ്യുതി ഉത്പാദനത്തിന്റെ അളവ് ക്രാമതീതമായി കുറയും. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ചെലവേറിയ പുതിയ സ്റ്റേഷനുകള്‍ അനിവാര്യമായി മാറുന്നത്.

  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions