മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോള ബോക്സോഫീസിലും കുതിയ്ക്കുകയാണ്. ചിത്രത്തിന് തമിഴിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോളിതാ ചിത്രത്തിനെ സംബന്ധിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്.
ആഗോളതലത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന മലയാളം സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ് . 2018 എന്ന ചിത്രത്തിനെ മറികടന്നുകൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. നിലവില്‍ 176 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത് അധികം വൈകാതെ തന്നെ ചിത്രം200 കോടി തികയ്ക്കുമെന്നാണ്.
സൗഹൃത്തിന്റെ ആഴം വിളിച്ചുപറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരമാണ്. സൗബിന്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, ഗണപതി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. തമിഴ്‌നാട്ടില്‍ ഏറ്റവും അധികം കളക്ഷന്‍ സ്വന്തമാക്കുന്ന മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.