യു.കെ.വാര്‍ത്തകള്‍

എം 25 മോട്ടോര്‍വേ തിങ്കളാഴ്ച രാവിലെ വരെ അടച്ചു; ഹീത്രൂ, ഗാറ്റ്‌വിക്ക് വിമാനത്താവളങ്ങളിലേക്ക് പോകേണ്ടവര്‍ ട്രെയിന്‍ ഉപയോഗിക്കുക

ലണ്ടനിലെ പ്രധാന മോട്ടോര്‍വേ ആയ എം 25 വെള്ളിയാഴ്ച അടച്ചു. ഈ വാരാന്ത്യം മുഴുവന്‍ പൂര്‍ണമായി അടഞ്ഞു കിടക്കുന്ന എം 25 ഇനി തിങ്കളാഴ്ച രാവിലെ മാത്രമെ തുറക്കുകയുള്ളു. അതോടെ ഹീത്രൂ, ഗാറ്റ്‌വിക്ക് വിമാനത്താവളങ്ങളിലേക്ക് പോകേണ്ട ആയിരക്കണക്കിന് യാത്രക്കാര്‍ ട്രെയിന്‍ ഉപയോഗിക്കണം എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഒരു പാലം പൊളിക്കുന്നതിനായിട്ടാണ് മോട്ടോര്‍വേ അടച്ചിട്ടിരിക്കുന്നത്. 1986 ല്‍ നിലവില്‍ വന്നതിനു ശേഷം ഇതാദ്യമായിട്ടാണ് എം 25 ഇത്രയും ദീര്‍ഘ സമയത്തേക്ക് അടച്ചിടുന്നത്. ഡൈവേര്‍ഷന്‍ റൂട്ടുകളില്‍ താമസിക്കുന്നവരുടെ ജീവിതം ഇതോടെ ഏറെ ക്ലേശകരമാകും.

ഗതാഗത കുരുക്കും , വന്‍ വാഹന തിരക്കുമെല്ലാം ഈ പ്രദേശങ്ങളില്‍ ഏറെ ദുരിതങ്ങള്‍ സമ്മാനിക്കുകയാണ്. വാരാന്ത്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകും എന്നതിനാല്‍, ഡൈവേര്‍ഷന്‍ റൂട്ടുകളില്‍ താമസിക്കുന്നവര്‍ ഷോപ്പിംഗ് പോലും ഒഴിവാക്കുകയാണ്. ഇതിനോടകം തന്നെ അവര്‍ വാരാന്ത്യം വീട്ടില്‍ തന്നെ ചെലവഴിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കഴിഞ്ഞു. ആവശ്യമുള്ള ഷോപ്പിംഗും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഡൈവേര്‍ഷന്‍ റൂട്ടുകളിലൂടെ യാത്രയില്‍ അഞ്ച് മണിക്കൂര്‍ വരെ കാലതാമസം ഉണ്ടായേക്കുമെന്ന് നാഷണല്‍ ഹൈവേസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഉണ്ടാകാന്‍ ഇടയുള്ള ഗതാഗത കുരുക്ക് കണക്കിലെടുത്താല്‍ കാലതാമസം ഇനിയും കൂടാനാണ് സാധ്യത. വിമാനത്താവളങ്ങളിലേക്ക് പോകുന്നവര്‍ ട്രെയിന്‍ മാര്‍ഗ്ഗം യാത്രചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, മോഷ്ടിക്കപ്പെട്ട ഒരു കാര്‍ തെക്കന്‍ ലണ്ടനിലെ ഒരു റെയില്‍വേ ബ്രിഡ്ജില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് ഗാറ്റ്‌വിക്ക് എക്സ്പ്രസ്സ് ട്രെയിനുകള്‍ നിര്‍ത്തലാക്കിയിരുന്നു.

ഡൈവെര്‍ഷന്‍ റൂട്ടുകളില്‍ പലയിടങ്ങളിലേയും റോഡുകളുടെ അവസ്ഥ ശോചനീയമാണെന്നതാണ് മറ്റൊരു കാര്യം. ഇത് ഗതാഗത കുരുക്ക് വര്‍ദ്ധിപ്പിക്കും എന്ന് മാത്രമല്ല, അമിതമായി വാഹനങ്ങള്‍ എത്തുന്നതിനാല്‍ അവയുടെ അവസ്ഥ കൂടുതല്‍ മോശമാക്കികയും ചെയ്യും എന്നും ചില പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions