സ്തനാര്‍ബുദം നിരീക്ഷിക്കാന്‍ സംവിധാനമുള്ള മോണിറ്റര്‍ ഘടിപ്പിച്ച ബ്രാ വികസിപ്പിക്കാന്‍ യുകെ ശാസ്ത്രജ്ഞര്‍. ഇതുവഴി ട്യൂമറുകള്‍ വേഗത്തില്‍ തിരിച്ചറിയാമെന്ന് പ്രതീക്ഷ. നിലവില്‍ സ്തനങ്ങളില്‍ അര്‍ബുദം വളരുന്നുണ്ടോയെന്നുള്ള പരിശോധനയ്ക്ക് പ്രാധാന്യം ആരും നല്‍കാറില്ല.
അതുകൊണ്ടാണ് ശാസ്ത്രജ്ഞര്‍ സ്തനങ്ങളില്‍ കാന്‍സര്‍ ട്യൂമര്‍ വളരുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ മോണിറ്റര്‍ ഘടിപ്പിച്ച ബ്രാ തയ്യാറാക്കുന്നത് . ഈ ഡിവൈസ് ബ്രായില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന തരത്തിലാകും രൂപകല്‍പ്പന ചെയ്യുക. ഇതോടെ സ്വന്തം വീടുകളുടെ സൗകര്യത്തില്‍ രോഗികള്‍ക്ക് ട്യൂമര്‍ വളര്‍ച്ച സ്വയം തിരിച്ചറിയാന്‍ അവസരം ഒരുക്കുകയാണ് ഗവേഷകര്‍.
നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ ടെക്‌നോളജീസ് ഇന്നൊവേഷന്‍ സംവിധാനത്തിലാണ് ഡിവൈസ് വികസിപ്പിക്കുന്നത്. ഇതൊരു ഇലക്ട്രിക് കറന്റ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുകയും, ഉള്ളിലെ ഫ്‌ളൂയിഡുകളില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും കണ്ടെത്താനും, സ്തനങ്ങളുടെ പുറം കോശങ്ങളിലെ മാറ്റങ്ങള്‍ തിരിച്ചറിയാനും സഹായിക്കും.
ട്യൂമര്‍ ടിഷ്യൂ ആരോഗ്യമുള്ള ടിഷ്യൂവിനെ അപേക്ഷിച്ച് കൂടുതല്‍ കട്ടിയുള്ളതായും. കൂടാതെ വെള്ളവും കുറവാകും. ട്യൂമറിന്റെ അളവിലെ മാറ്റങ്ങള്‍ പരിശോധിക്കാനും, വളര്‍ച്ച നിരീക്ഷിക്കാനും ശേഷിയുള്ളതാണ് ഡിവൈസ്. നിലവിലെ ബ്രായില്‍ ഘടിപ്പിക്കുകയോ, ഇതിനുള്ള പ്രത്യേക ബ്രാ വികസിപ്പിച്ച് നല്‍കുകയോ ചെയ്യാന്‍ കഴിയുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.