യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ട്രെയിനി പാരാമെഡിക്കുകള്‍ക്ക് നേരെ ലൈംഗിക അതിക്രമവും വംശീയതയും

ജോലിക്കിടയില്‍ എന്‍എച്ച്എസ് ട്രെയിനി പാരാമെഡിക്കുകള്‍ക്ക് നേരെ നടക്കുന്ന വ്യാപകമായ ലൈംഗിക അതിക്രമവും, വംശീയതും തടയുന്നതില്‍ എന്‍എച്ച്എസ് പരാജയപ്പെടുന്നതായി രഹസ്യ റിപ്പോര്‍ട്ട് മുന്നറിയിപ്പ് പുറത്തുവിട്ട് ഇന്‍ഡിപെന്‍ഡന്റ്. രാജ്യത്തെ ആംബുലന്‍സ് ട്രസ്റ്റുകളില്‍ ഭയാനകമായ പെരുമാറ്റങ്ങള്‍ വ്യാപകമാണെന്ന് രഹസ്യ എന്‍എച്ച്എസ് റിപ്പോര്‍ട്ട് സമ്മതിക്കുന്നു.

രോഗികള്‍ക്ക് മുന്നില്‍ വെച്ച് ട്രെയിനികള്‍ക്ക് പ്രായം, വംശം, രൂപം എന്നിവയുടെ പേരിലുള്ള മോശം കമന്റുകള്‍ക്ക് ഇരകളാകേണ്ടി വരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് ജോലിയുടെ ഭാഗമാണെനന് തരത്തിലൊരു ആശങ്കപ്പെടുത്തുന്ന നിലപാടും വ്യാപകമായി സ്വീകരിക്കപ്പെട്ടതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. പുരുഷ സഹജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള ലൈംഗിക പെരുമാറ്റങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കുന്നത് തങ്ങളെ മോശക്കാരാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ ഭയക്കുന്നു.

കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് ആംബുലന്‍സ് ജീവനക്കാരാണ് സഹജീവനക്കാരുടെയും, രോഗികളുടെയും ഭാഗത്ത് നിന്നുണ്ടായ അനാവശ്യ ലൈംഗിക പെരുമാറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തതായി എന്‍എച്ച്എസ് സര്‍വ്വെ വെളിപ്പെടുത്തിയിരുന്നു. ജൂനിയര്‍ ജീവനക്കാരെ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ വേണമെന്ന് ഒരു ഹെല്‍ത്ത്‌കെയര്‍ നേതാവ് ആവശ്യപ്പെട്ടു.

പുരുഷ പാരാമെഡിക്ക് വിദ്യാര്‍ത്ഥിയുടെ സ്വകാര്യ ഭാഗത്തു കയറിപ്പിടിച്ചതും, കറുത്ത ആളുകളെ പരിഹസിച്ച് പാര്‍ട്ടി നടത്തിയതും, മറ്റൊരു സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ പുരുഷ പാരാമെഡിക്ക് ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതും ഉള്‍പ്പെടെ വിഷയങ്ങള്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions