യു.കെ.വാര്‍ത്തകള്‍

ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ യാത്രക്കാരന്റെ ആത്മഹത്യാശ്രമം; കണ്ടെത്തിയത് ടോയ്‌ലറ്റില്‍


തായ് ലാന്റില്‍ നിന്നും യുകെയിലേക്ക് വരികയായിരുന്ന വിമാനത്തില്‍ യാത്രക്കാരന്റെ ആത്മഹത്യാശ്രമം. ഈവ എയറിന്റെ ബാങ്കോക്കില്‍ നിന്നും ലണ്ടനിലേക്കുള്ള ബി ആര്‍67 വിമാനം ലണ്ടനില്‍ ഇറങ്ങുന്നതിന് തൊട്ടു മുന്‍പായിരുന്നു ശുചിമുറിയില്‍ യാത്രക്കാരന്റെ ശരീരമാസകലം മുറിവുകളുമായി അവശനിലയില്‍ കണ്ടെത്തിയത്. വിമാനം ലണ്ടനില്‍ ഇറക്കുന്നതിനു മുന്നോടിയായി സീറ്റു ബെല്‍റ്റ് ധരിക്കുന്ന കാര്യം പറയാനായി ശുചിമുറിയില്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് ആ നടുക്കുന്ന കാഴ്ച കാണുന്നത്.

ശരീരത്തില്‍ നിറയെ മുറിവുകളുമായി ഒരു യാത്രക്കാരന്‍ അതിനകത്ത് ബോധരഹിതനായി കിടക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരനായിരുന്ന ഒരു ഡോക്ടറും ജീവനക്കാരും ചേര്‍ന്ന് അയാള്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. വിമാനം നിലത്തിറങ്ങിയ ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


അതിദാരുണമായ സംഭവം നടന്നതായി ഈവ എയര്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഈ യാത്രക്കാരന്റെ മുറിവുകള്‍ എത്രമാത്രം ഗുരുതരമാണെന്നോ അയാള്‍ എവിടേക്ക് പോവുകയായിരുന്നു എന്നോ വെളിപ്പെടുത്തിയില്ല. ഏയര്‍ ട്രാഫിക് ട്രാക്കിംഗ് സൈറ്റ് കാണിക്കുന്നത് നിര്‍ദ്ദിഷ്ട സമയത്തിനും 17 മിനിറ്റ് മുന്‍പായി വിമാനം ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു എന്നാണ്. വിമാനം ഹീത്രൂവിലേക്ക് തന്നെയായിരുന്നോ എന്ന കാര്യത്തിലും കമ്പനി സ്ഥിരീകരണം നല്‍കിയിട്ടില്ല.

  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions